പോളിങ് കുതിക്കുന്നു വടക്കൻ കേരളത്തിൽ; ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നീണ്ടനിര -LIVE
തൃശ്ശൂർ വരന്തരപ്പിള്ളി ഒന്നാം വാർഡിൽ രണ്ടാം ബൂത്തിൽ വെളിച്ചക്കുറവ് വോട്ടർമാർ പരാതിപ്പെട്ടു
അളഗപ്പനഗർ എട്ടാം വാർഡ് പൂക്കോട് രണ്ടാം ബൂത്തിൽ മെഷീൻ തകരാറിലായി
സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്ന്- രമേശ് ചെന്നിത്തല
സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്നും വീമ്പു പറയുന്നതിന് പരിധിയുണ്ടെന്നും രമേശ് ചെന്നിത്തല. സ്ത്രീ ലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സി.പി.എം ശീലം. പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി രണ്ടാഴ്ച കയ്യിൽ വെച്ച മുഖ്യമന്ത്രിയാണ് ഈ വർത്തമാനം പറയുന്നത്. വീമ്പു പറയുന്നതിന് പരിധിയുണ്ട്. രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് എന്നു കോടതി പരിശോധിക്കട്ടെ. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അബ്ദുസ്സമദ് സമദാനി എം.പി വോട്ട് രേഖപ്പെടുത്തി
മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്‍റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി കോട്ടക്കൽ നഗരസഭയിലെ 26-ാം വാർഡിലെ അബ്ദുൽ ഹമീദ് ഹൈദരി മദ്രസയിൽ ആദ്യ വോട്ട് രേഖപ്പെടുത്തി
തൃശൂരിൽ ആദ്യ മൂന്ന് മണിക്കൂറിൽ 18 ശതമാനം പോളിങ്; നാട്ടികയിൽ വോട്ടിങ് മെഷീൻ തകരാർ
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ ആദ്യ മൂന്ന് മണിക്കൂറിൽ 18.09 ശതമാനം പോളിങ്. രാവിലെ ഏഴ് മുതൽ പത്ത് വരെ 4,98,282 പേരാണ് വോട്ട് ചെയ്തത്.
രാവിലെ തന്നെ വോട്ട് ചെയ്തവരിൽ കൂടുതലും പുരുഷൻമാരാണ്. 2,55, 851 പുരുഷൻമാർ പത്ത് മണിക്കുള്ളിൽ വോട്ട് രേഖപ്പെടുത്തി. മൊത്തം പുരുഷ വോട്ടർമാരുടെ 19.89 ശതമാനമാണ് വോട്ട് ചെയ്തത്. 2,42,429 സ്ത്രീകളാണ് വോട്ട് ചെയ്തത്. 16.51 ശതമാനമാണ് സ്ത്രീകൾ വോട്ട് ചെയ്തത്.
നാട്ടിക സെൻട്രൽ യു.പി സ്കൂളിലെ വോട്ടിങ് മെഷീൻ തകരാറിലായി. നാട്ടിക 17ാം ബൂത്തിൽ യന്ത്രതകരാറായത്. പോളിങ് രണ്ട് തവണ തടസ്സപ്പെട്ടു.
തൃശൂരിൽ ആദ്യ മൂന്ന് മണിക്കൂറിൽ 18 ശതമാനം പോളിങ്; നാട്ടികയിൽ വോട്ടിങ് മെഷീൻ തകരാർ
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ ആദ്യ മൂന്ന് മണിക്കൂറിൽ 18.09 ശതമാനം പോളിങ്. രാവിലെ ഏഴ് മുതൽ പത്ത് വരെ 4,98,282 പേരാണ് വോട്ട് ചെയ്തത്.
രാവിലെ തന്നെ വോട്ട് ചെയ്തവരിൽ കൂടുതലും പുരുഷൻമാരാണ്. 2,55, 851 പുരുഷൻമാർ പത്ത് മണിക്കുള്ളിൽ വോട്ട് രേഖപ്പെടുത്തി. മൊത്തം പുരുഷ വോട്ടർമാരുടെ 19.89 ശതമാനമാണ് വോട്ട് ചെയ്തത്. 2,42,429 സ്ത്രീകളാണ് വോട്ട് ചെയ്തത്. 16.51 ശതമാനമാണ് സ്ത്രീകൾ വോട്ട് ചെയ്തത്.
നാട്ടിക സെൻട്രൽ യു.പി സ്കൂളിലെ വോട്ടിങ് മെഷീൻ തകരാറിലായി. നാട്ടിക 17ാം ബൂത്തിൽ യന്ത്രതകരാറായത്. പോളിങ് രണ്ട് തവണ തടസ്സപ്പെട്ടു.
ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ് വോട്ട് രേഖപ്പെടുത്തി
തൃശ്ശൂർ ജില്ലയിലെ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കൊണ്ടയൂർ വാർഡ് നാലിൽ വിദ്യാസാഗർ ഗുരുകുലം സ്കൂളിൽ ബൂത്ത് ഒന്നിൽ ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് സഹധർമ്മിണി പ്രവീഷക്കൊപ്പം വോട്ട് രേഖപ്പെടുത്തി. ഇടതുപക്ഷത്തിന്‍റെ വികസനത്തിൽ ഈ തവണയും വൻ ഭൂരിപക്ഷത്തോടെ ഇടതു സ്ഥാനാർഥികൾ ജയിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
ധ്രുവീകരണ രാഷ്ട്രീയത്തെ തിരുത്തുന്ന തെരഞ്ഞെടുപ്പെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ
അമരമ്പലം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കൂറ്റമ്പാറ എ.കെ.എം.എം എൽ.പി സ്കൂളിൽ ഒന്നാം നമ്പർ ബൂത്തിൽ ജമാഅത്തെ ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ വോട്ട് രേഖപ്പെടുത്തുന്നു
കേരളത്തിന്റെ ബഹുസ്വര സ്വഭാവത്തിന് ഭീഷണിയാവുന്ന തരത്തിൽ ഇസ്‍ലാമോഫോബിയയെ മറയാക്കി, വർഗീയ ധ്രൂവീകരണ രാഷ്ട്രീയം ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്തുനിന്ന് തന്നെ മുന്നോട്ടുവെക്കപ്പെടുന്നത് അപകടകരമായ പ്രവണതയെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. പ്രബുദ്ധ കേരളം അത് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും പി. മുജീബുറഹ്മാൻ പറഞ്ഞു.
കോഴിക്കോട് ഉണ്ണികുളത്ത് വോട്ടെടുപ്പ് തുടങ്ങാനായില്ല; പകരം കൊണ്ടുവന്ന വോട്ടിങ് യന്ത്രവും തകരാറിൽ
എകരൂൽ: കോഴിക്കോട് ഉണ്ണികുളം വാർഡ് 12 ഇരുമ്പോട്ട് പൊയിൽ വാർഡിലെ പൂനൂർ കേളോത്ത് ജി.എൽ.പി സ്കൂൾ ബൂത്ത് ഒന്നിൽ വോട്ടിങ് മെഷീൻ തകരാറിലായത് കാരണം വോട്ടെടുപ്പ് തുടങ്ങാനായില്ല. ആദ്യ വോട്ടർ വോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ തകരാർ ശ്രദ്ധയിൽ പെട്ടു.
പകരം മെഷീൻ എത്തിച്ചെങ്കിലും അതും തകരാറിലായി. തുടർന്ന് ഒമ്പത് മണിയോടെ വരിനിന്ന വോട്ടർമാർക്ക് ടോക്കൻ നൽകി പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ ആറു മണി മുതൽ വരിയിൽ കാത്തിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.