പോളിങ് കുതിക്കുന്നു വടക്കൻ കേരളത്തിൽ; ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നീണ്ടനിര -LIVE
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം ലീഗ് നേതാക്കൾ വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കൈവിരലിൽ പുരട്ടിയ മഷി കാണിക്കുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം രാവിലെ ഒമ്പതുവരെ ഇങ്ങനെ
തൃശൂർ -8. 94%
പാലക്കാട്- 9.18%
മലപ്പുറം- 8.78%
കോഴിക്കോട്- 8.61%
വയനാട് -9.91%
കണ്ണൂർ- 8.4%
കാസർക്കോട്- 8.75%
കാളികാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ വോട്ടിങ് മെഷീൻ തകരാറിലായി
കാളികാവ് പഞ്ചായത്തിലെ മേലേ കാളികാവ് 8 വാർഡിൽ നൂറുൽ ഈമാൻ മദ്രസ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറ് കാരണം ഒരു മണിക്കൂർ നേരം വോട്ടിങ് തടസ്സപ്പെട്ടു
ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ വോട്ട് രേഖപ്പെടുത്തി
അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കൂറ്റമ്പാറ എ.കെ.എം.എം എൽ. പി. സ്കൂളിൽ ഒന്നാം നമ്പർ ബൂത്തിൽ ജമാഅത്തെ ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ കുടുംബ സമേതമെത്തി വോട്ട് രേഖപ്പെടുത്തി.
പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീണ് പരിക്കേറ്റു
കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പൊങ്കല്‍ വാര്‍ഡില്‍ പ്രിസൈഡിങ് ഓഫീസർക്ക് വീണ് പരിക്കേറ്റു. പൊങ്കല്‍ വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തായ ബോംബെ മുക്ക് വയോജന കേന്ദ്രത്തിലെ പ്രിസൈഡിംഗ് ഓഫീസറായിരുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ് ബുധനാഴ്ച രാത്രി അപകടത്തിൽ പെട്ടത്. രാത്രി തന്നെ ഇവരെ മാറ്റി പുതിയ ആളെ നിയമിച്ചതായി റിട്ടേണിങ് ഓഫീസർ അറിയിച്ചു.
ജനവിധി സംസ്ഥാന സർക്കാറിനെതിരാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പ് ജനവിധി സംസ്ഥാന സർക്കാറിനെതിരാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. യു.ഡി.എഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച മുന്നൊരുക്കത്തിൽ പ്രചാരണം ആരംഭിക്കുകയും നല്ല രീതിയിൽ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാറിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ വലിയ ജനവിധിയുണ്ടാകും.
ശബരിമല സ്വർണക്കൊള്ള അടക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സി.പി.എം നേതാക്കൾക്കെതിരെ ചെറിയ അച്ചടക്ക നടപടി പോലും സ്വീകരിച്ചിട്ടില്ല. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു.
സ്വർണക്കൊള്ളയിൽ ഉന്നതർക്ക് പങ്കുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആ പ്രതികളിലേക്ക് എത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്.ഐ.ടിയുടെ പ്രവർത്തനം മരവിപ്പിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ സ്വർണം തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഒന്നും പറയാനില്ലാത്തതിനാൽ ലൈംഗികവിവാദങ്ങൾ ഉന്നയിക്കുന്നു- മുല്ലപ്പള്ളി
വടകര: സംസ്ഥാനത്ത് സർക്കാറിന് ഭരണനേട്ടങ്ങൾ പറയാൻ കഴിയാത്തത് കൊണ്ടാണ് ലൈംഗിക വിവാദങ്ങൾ ഉന്നയിക്കുന്നതെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ചോമ്പാല എൽ.പി സ്കുളിലെ ബൂത്തിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയും പത്ത് വർഷത്തെ ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ജനരോഷവും തെരഞ്ഞെടുപ്പിൽ ഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.