മയക്കുമരുന്ന്​ കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ഹൈകോടതി ഇടപെടൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ കോ​ട​തി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ഹൈ​കോ​ട​തി. ഓ​രോ ജി​ല്ല​യി​ലെ​യും കോ​ട​തി​ക​ളി​ലു​ള്ള കേ​സു​ക​ളു​ടെ ക​ണ​ക്ക്​ ഹാ​ജ​രാ​ക്കാ​ൻ ഹൈ​കോ​ട​തി ഭ​ര​ണ​വി​ഭാ​ഗ​ത്തി​ന്​ ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ, ജ​സ്റ്റി​സ് സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി. വി​ചാ​ര​ണ കോ​ട​തി​ക​ളി​ൽ നാ​ർ​ക്കോ​ട്ടി​ക് കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര​ജി​യി​ലാ​ണ്​ നി​ർ​ദേ​ശം.

ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും പ്ര​ത്യേ​ക എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ നേ​ര​​ത്തെ അ​റി​യി​ച്ചി​രു​ന്നു. മ​ഞ്ചേ​രി, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ കോ​ട​തി​ക​ൾ തു​ട​ങ്ങു​ന്ന​ത് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യാ​ൻ സം​സ്ഥാ​ന​ത്ത് പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന അ​ഞ്ച് പ്ര​ത്യേ​ക കോ​ട​തി​ക​ൾ മൂ​ന്നു​മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ഹൈ​കോ​ട​തി മാ​ർ​ച്ചി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഭ​ര​ണ​മാ​റ്റ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഷ​യം മ​ന്ത്രി​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - High Court intervention to speed up trial of drug cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.