കാസർകോട്: കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ കാഞ്ഞങ്ങാട് നടന്ന ആർ.എസ്.എസ് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ആർ.എസ്.എസ് ശതാബ്ദിയോടനുബന്ധിച്ച് നടന്ന സാകാർ വൈചാരിക സദസ്സിലാണ് വൈസ് ചാൻസലർ സിദ്ദു പി. അൽഗൂർ മുഖ്യാതിഥിയായത്.
ദക്ഷിണ ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്‌ണനാണ് ഉദ്ഘാടനം ചെയ്തത്. ആർ.എസ്.എസ് സ്ഥാപിച്ച് നൂറുവർഷം തികയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായാണ് സാകാർ വൈചാർ സദസ്സ് സംഘടിപ്പിക്കുന്നത്. കേന്ദ്ര സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് പ്രഫ. വി.ബി. സമീർ കുമാറും പരിപാടിയിൽ പങ്കെടുത്തു.
കേന്ദ്ര സർവിസ് ചട്ടപ്രകാരം രാഷ്ട്രീയ താൽപര്യമുള്ള സംഘടനകളുടെ പരിപാടികളിൽ അധ്യാപകരും ഉന്നതപദവിയിലിരിക്കുന്നവരും പങ്കെടുക്കാറില്ല. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിലും പങ്കെടുക്കാൻ പാടില്ലാത്തതാണ്. തിരുവനന്തപുരത്തു നടന്ന മനുഷ്യാവകാശ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തതിന് അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ചരിത്രം സർവകലാശാലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.