ക​രി​പ്പൂ​രി​ൽ​നി​ന്ന് ആ​ദ്യ​ ഹജ്ജ് വി​മാ​നം മേ​യ് 14ന്

​മ​ല​പ്പു​റം: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന കാ​ലി​ക്ക​റ്റ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ന്റി​ൽ​നി​ന്ന് ഹ​ജ്ജി​ന് പോ​കു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും യോ​ഗം ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്നു. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് യാ​ത്ര പു​റ​പ്പെ​ടു​ന്ന ഹാ​ജി​മാ​രു​ടെ ആ​ദ്യ​വി​മാ​നം മേ​യ് 14ന് ​പു​ല​ർ​ച്ചെ 12.20നാ​ണ്. മേ​യ് 17നാ​ണ് ക​രി​പ്പൂ​രി​ൽ​നി​ന്നു​ള്ള അ​വ​സാ​ന വി​മാ​നം.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജ് സ്വീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഓ​രോ വി​മാ​ന​ത്തി​ന്റെ​യും ല​ഗേ​ജു​ക​ൾ കൈ​മാ​റു​ന്ന​ത് വ​രെ അ​ത​ത് തീ​ർ​ഥാ​ട​ക​രു​ടെ താ​ൽ​ക്കാ​ലി​ക വി​ശ്ര​മ​ത്തി​ന് പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്.

ആ​രോ​ഗ്യ വ​കു​പ്പ്, ഫ​യ​ർ​ഫോ​ഴ്‌​സ്, എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി, ക​സ്റ്റം​സ്, എ​യ​ർ​ലൈ​ൻ​സ്, സി.​ഐ.​എ​സ്.​എ​ഫ്, എ​മി​ഗ്രേ​ഷ​ൻ തു​ട​ങ്ങി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - First Hajj flight from Karipur on May 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.