ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ മൃതദേഹത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ പുഷ്പചക്രം സമർപ്പിക്കുന്നു
വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൊവ്വാഴ്ച കോഴിക്കോടും, വടകരയിലും പൊതുദർശനത്തിന് വെച്ച മൃതദേഹം ബുധനാഴ്ച നാദാപുരം റോഡിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചു.
രാവിലെ മുതൽ വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്. രാഷ്ട്രീയപാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, സാംസ്കാരിക-സാമൂഹികപ്രവർത്തകർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിച്ചു. ഉച്ച 12 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ആത്മവിദ്യാസംഘത്തിന്റെ പ്രാർഥനയെ തുടർന്ന് ഭാര്യ ശോഭയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പുഷ്പാർച്ചനയ്ക്കുശേഷം മക്കളായ അശ്വിൻ, രമിൻ എന്നിവർ ചേർന്നു ചിതയ്ക്കു തീ കൊളുത്തി.
പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്ക്, എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, പി.എ. മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, സി.പി.ഐ അസി. സെക്രട്ടറി സത്യൻ മൊകേരി, എം.എൽ.എമാരായ കെ.കെ. രമ, പാറക്കൽ അബ്ദുള്ള, വനിത കമീഷൻ അധ്യക്ഷ പി. സതീദേവി, മുൻ എം.എൽ.എമാരായ എ. പ്രദീപ് കുമാർ, കുഞ്ഞമ്മദ് കുട്ടി, കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ, എൻ.സി.പി പ്രതിനിധി പി. സത്യനാഥൻ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, മുസ്ലിം ലീഗ് നേതാവ് ഇ.പി. ജാഫർ, ആർ.ജെ.ഡി നേതാവ് മനയത്ത് ചന്ദ്രൻ, ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു, തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.