തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ സർവകലാശാല വി.സിമാർ പങ്കെടുത്തത് വിവാദമാക്കുന്നു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിലാണ് കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത്. 'സംഘ്പരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.
കേരള സർവകലാശാലാ വി.സി മോഹനൻ കുന്നുമ്മൽ, എം.ജി സർവകലാശാലാ വി.സി ഡി. മാവൂത്ത്, മലയാളം സർവകലാശാലാ വി.സി സി.ആർ. പ്രസാദ് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കനത്ത സുരക്ഷയോടെയും മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും നടത്തിയ ആർ.എസ്.എസ് പരിപാടിയിലാണ് വി.സിമാർ പങ്കെടുത്തത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തലവന്മാർ ഇത്തരം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്തതിനെതിരെ വിവിധയിടങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. വി.സിമാർ സർവകലാശാലകളിൽ കാവിവൽക്കരണ അജണ്ടയാണ് പിന്തുടരുന്നതെന്ന് മുമ്പ് സി.പി.എമ്മും വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയും ആരോപിച്ചിരുന്നു. ഈ ആരോപണം ശക്തമാക്കുന്നതാണ് കേരള, എം.ജി, മലയാളം സർവകലാശാലാ വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.