കാട്ടാക്കട: ഇന്ധനം നിറക്കാനായി പമ്പിലെത്തിയ യുവാവിനെ കാര്‍ ഉള്‍പ്പെടെ മൂന്നംഗസംഘം തട്ടികൊണ്ടുപോയി. മണിക്കൂറുകള്‍ക്കുശേഷം രാത്രിയില്‍ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ചശേഷം ഗുണ്ടാസംഘം കടന്നു. പൂവച്ചല്‍ പഞ്ചായത്തിലെ ചായ്ക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജുവിനെ (36) ആണ് ഞായറാഴ്ച വൈകീട്ട് നാലോടെ കള്ളിക്കാട് പെട്രോൾ പമ്പിൽ നിന്ന് ഒരു സംഘം യുവാക്കള്‍ തട്ടിക്കൊണ്ടു പോയത്.
ബിജുവിന്റെ ഭാര്യ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് തട്ടകൊണ്ടുപോകല് പുറത്തറിയുന്നത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാത്രി എട്ടോടെ ബിജുവിനെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ചു. സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. വീരണകാവ് മൈലോട്ടുമൂഴി ഗ്രന്ഥശാലയ്ക്ക് സമീപമാണ് ബിജുവും ഭാര്യ ഷിജി മോളും രണ്ടുമക്കളും താമസിക്കുന്നത്. ഇയാൾ അമരവിളയിൽ ഓൺലൈൻ ട്രേഡിങ്, എയർ ടിക്കറ്റ് ബുക്കിങ് എന്നിവ നടത്തുന്ന ജോലി ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.