പരിക്കേറ്റ സജിൻ
പാലോട്: ഇടിഞ്ഞാർ മുല്ലച്ചലിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ഇരുചക്ര വാഹനയാത്രക്കാരനായ ഇടിഞ്ഞാർ അടിയോടി കോളനി റോഡരികത്ത് സജിൻ ഭവനിൽ സജിൻ (28) നെയാണ് കഴിഞ്ഞ ദിവസം കാട്ടാന ഓടിച്ചത്. രാവിലെ 6.30 ന് കുടപ്പനക്കുന്ന് സ്കൂൾ ജീവനക്കാരനായ സജിൻ സ്കൂളിലേക്കുള്ള യാത്രക്കായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആന ആക്രമിക്കാൻ ശ്രമിച്ചത്.
ബൈക്കുമായി റോഡിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. പാലോട് ആശുപത്രിയിൽ ചികിത്സയിലാണ്. മാസങ്ങൾ മുമ്പ് ഇതേ സ്ഥലത്ത് മറ്റ് രണ്ടു പേരെ ആന ഓടിച്ചിരുന്നു. ഈ മേഖലയിൽ ആനശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.