നാ​വാ​യി​ക്കു​ളം വി​ല​ങ്ങ​റ റോ​ഡി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം

നാവായിക്കുളം-വിലങ്ങറ റോഡിൽ മാലിന്യ നിക്ഷേപം

കല്ലമ്പലം: നാവായിക്കുളം-വിലങ്ങറ റോഡിൽ മാലിന്യ നിക്ഷേപം. റോഡു വക്കിലാണ് പ്ലാസ്റ്റിക് മാലിന്യം വൻതോതിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടിടത്തായി മദ്യക്കുപ്പികൾ, മിനറൽ വാട്ടർ കുപ്പികൾ, ഭക്ഷണ പാക്കറ്റുകൾ എന്നിവയാണ് ഉപേക്ഷിച്ചനിലയിൽ കണ്ടത്.

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകൾ ഉൾപ്പെടുന്ന വിലങ്ങറ റോഡുവശത്ത് കഴിഞ്ഞദിവസം രാത്രിയാണ് മാലിന്യനിക്ഷേപം ഉണ്ടായത്. 100 ഓളം മദ്യക്കുപ്പികളും ആഹാര മാലിന്യങ്ങളും ഇതിലുണ്ട്. കാറ്ററിങ് സർവിസ് നടത്തുന്ന സംഘങ്ങൾ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

വാർഡ് മെമ്പർമാരായ സജിന അശോകൻ, സിയാദ് എന്നിവർ പഞ്ചായത്ത് ഓഫിസിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഈ സ്ഥലങ്ങളിൽ നിരന്തരം മാലിന്യം കൊണ്ടിടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കേണ്ടതുണ്ട്. പ്രാദേശിക ഭരണകൂടം അല്ലെങ്കിൽ റസിഡൻറ്സ് അസോസിയേഷനുകൾ പോലെയുള്ള കൂട്ടായ്മകൾ മുൻകൈയെടുത്താൽ മാത്രമേ ഇതു നടപ്പാക്കാൻ കഴിയൂ.

നേരത്തെ പലതവണ ഉണ്ടായ മാലിന്യ നിക്ഷേപങ്ങളിൽ പൊലീസ് നടപടി ഉണ്ടാകാത്തതാണ് ആവർത്തിക്കുന്നതിന് കാരണം.

Tags:    
News Summary - Garbage dump on Navaikulam-Vilangara road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.