വലിയകുന്ന് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ പി. സുധീർ ഉദ്ഘാടനം ചെയ്യുന്നു
ആറ്റിങ്ങൽ: വലിയകുന്ന് ഗവ. താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ നാലര വയസുള്ള കുട്ടിയേയും പിതാവിനേയും മർദ്ദിച്ച ഡോക്ടറെ സർവിസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വലിയകുന്ന് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ പി. സുധീർ ഉദ്ഘാടനം ചെയ്തു.
മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് നേതാക്കളും പോലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പി. സുധീർ, ജില്ല പ്രസിഡൻറ് റജികുമാർ, ജനറൽ സെക്രട്ടറി രാജേഷ് മാധവൻ, മണ്ഡലം പ്രസിഡൻറ് സ്വരാജ് എന്നിവർ സൂപ്രണ്ടിനെ തടഞ്ഞുവെച്ചു. തുടർന്ന് സൂപ്രണ്ടുമായും ഡി.എം.ഒയുമായും ചർച്ച നടത്തി.
ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.എം.ഒ ഉറപ്പു നൽകി. മുന്ന് ദിവസത്തിനകം നടപടിയെടുത്തില്ലങ്കിൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പിൽ സമരം അവസാനിച്ചു. ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ ജീവൻ ലാൽ, ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.