തിരുവല്ല: വിദ്യാർഥിക്കും അധ്യാപികക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവല്ല താലൂക്കിലെ രണ്ട് സ്കൂൾ അടച്ചു. തിരുവല്ല ഗവ. ഗേൾസ് ഹൈസ്കൂൾ, തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് അടച്ചത്. ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ക്ലാസിൽ ഉണ്ടായിരുന്ന ഒമ്പത് കുട്ടികളെയും അധ്യാപകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാലികാമഠം സ്കൂളിലെ അധ്യാപികക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അധ്യാപികയുമായി സമ്പർക്കം പുലർത്തിയ ആറ് അധ്യാപകരെ നിരീക്ഷണത്തിയാക്കി. രണ്ട് സ്കൂളും തിങ്കളാഴ്ച അണുമുക്തമാക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.