മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കോ​മ​ളം പാ​ലം

മു​ഖ്യ​മ​ന്ത്രി ഇന്ന് ജില്ലയിൽ കോ​മ​ളം പാ​ലം ഉ​ദ്ഘാ​ട​നം ചെയ്യും

പ​ത്ത​നം​തി​ട്ട: നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ കോ​മ​ളം പാ​ലം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

2021 പ്ര​ള​യ​ത്തി​ല്‍ പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ് 35 മീ​റ്റ​റോ​ളം ത​ക​ര്‍ന്നി​രു​ന്നു. സെ​മി സ​ബ്മേ​ഴ്‌​സി​ബി​ള്‍ ബ്രി​ഡ്ജാ​യി നി​ര്‍മി​ച്ച കോ​മ​ളം പാ​ല​ത്തി​ന്റെ വെ​ല്‍ക്യാ​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം കു​റ​വാ​യ​തി​നാ​ല്‍ പാ​ല​ത്തി​ലെ തൂ​ണു​ക​ള്‍ക്കി​ട​യി​ല്‍ മ​ര​ക​ഷ​ണ​ങ്ങ​ളും മു​ള​ച്ചി​ല്ല​ക​ളും വ​ന്ന​ടി​ഞ്ഞ് വെ​ന്റ്വേ അ​ട​യു​ക​യും വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ല്‍ പെ​ട്ട് അ​പ്രോ​ച്ച് റോ​ഡ് ത​ക​രു​ക​യു​മാ​യി​രു​ന്നു. നി​ര്‍മാ​ണ​ത്തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും അ​പ്രോ​ച്ച് റോ​ഡി​ന് വ​ള​വു​ക​ള്‍ ഇ​ല്ലാ​തി​രി​ക്കു​ന്ന​തി​നു​മാ​യി പ​ഴ​യ​ത് പൊ​ളി​ച്ച് ത​ല്‍സ്ഥാ​ന​ത്ത് പു​തി​യ പാ​ലം നി​ര്‍മി​ക്കു​ക​യാ​യി​രു​ന്നു. 7.5 മീ​റ്റ​ര്‍ കാ​ര്യേ​ജ് വേ​യും ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​ട​പ്പാ​ത​യോ​ട് കൂ​ടി മൊ​ത്തം 11 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് പാ​ലം നി​ര്‍മി​ച്ച​ത്. ന​ദി​യി​ല്‍ 28 മീ​റ്റ​റി​ന്റെ മൂ​ന്ന് സ്പാ​നും ഇ​രു​ക​ര​ക​ളി​ലാ​യി 12.5 മീ​റ്റ​റി​ന്റെ ര​ണ്ടു വീ​തം ലാ​ന്‍ഡ് സ്പാ​നു​ക​ളു​ള്ള ഹൈ​ലെ​വ​ല്‍ ബ്രി​ഡ്ജാ​ണ് നി​ര്‍മി​ച്ച​ത്. മാ​ത്യു ടി. ​തോ​മ​സ് എം.​എ​ല്‍.​എ​യു​ടെ ഫ​ണ്ടി​ല്‍നി​ന്ന് തു​ക ചെ​ല​വ​ഴി​ച്ച് വ​ഴി​വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ന്നി-​വെ​ട്ടൂ​ര്‍-​കൊ​ന്ന​പ്പാ​റ റോ​ഡ് ഉ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: ആ​റു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ കോ​ന്നി-​വെ​ട്ടൂ​ര്‍-​കൊ​ന്ന​പ്പാ​റ റോ​ഡ് ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ട്ടൂ​ര്‍ ജ​ങ്ഷ​നി​ല്‍ നി​ര്‍വ​ഹി​ക്കും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ ശി​ലാ​ഫ​ല​ക അ​നാഛാ​ദ​നം ചെ​യ്യും. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​ര്‍ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന റോ​ഡ് ബി.​സി സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് നി​ര്‍മി​ച്ച​ത്.

Tags:    
News Summary - The Chief Minister will inaugurate the Komalam Bridge in the district today.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.