ആ​റ്​ ഏ​ക്ക​റോ​ളം ഭൂ​മി​യി​ൽ പ​ട​ർ​ന്ന തീ ​അ​ഗ്നി​ര​ക്ഷാ സേ​ന അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു

ആ​റ്​ ഏ​ക്ക​ർ ക​ത്തി​ന​ശി​ച്ചു

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ 33ാം വാ​ർ​ഡി​ലെ കൊ​ന്ന​മൂ​ട് കു​രി​ല​യം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കാ​ടു പി​ടി​ച്ച്​ കി​ട​ന്ന ആ​റ്​ ഏ​ക്ക​റോ​ളം ഭൂ​മി​യി​ൽ തീ​പി​ടി​ച്ച്​ ക​ത്തി​ന​ശി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ന്നി, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​ന്ന് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ര​ണ്ടു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30നാ​യി​രു​ന്നു സം​ഭ​വം.

ഇ​വി​ടെ ഉ​ച്ച​ക്ക് ര​ണ്ടി​നും വീ​ണ്ടും തീ​പി​ടി​ച്ചു. സേ​ന​യു​ടെ സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത്​ എ​ത്തി.

Tags:    
News Summary - Six acres destroyed by fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.