പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ ജന്മദിന ഉത്സവം നാളെ കൊടിയേറും

പത്തനംതിട്ട: പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ 148-ാമത് ജന്മദിനം 13 മുതൽ 19 വരെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടക്കും. 13ന് രാവിലെ ഒമ്പതിന് സഭാ പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റും. വൈകീട്ട് മൂനനിന് എട്ടുകര സംഗമം ആരംഭിക്കും. സമ്മേളനം സഭാ പ്രസിഡൻറ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യും. കൺവീനർ സി.കെ. ജ്ഞാനശീലൻ അധ്യക്ഷത വഹിക്കും.

14 ന് വൈകീട്ട് മൂന്നിന് സെമിനാർ, രാത്രി എട്ടിന് നടക്കുന്ന യുവജനസംഘം പ്രതിനിധി സംഗമം അഡ്വ. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 15ന് രാത്രി എട്ടിന് മതസമ്മേളനം നടക്കും. 16ന് രാവിലെ 11 ന് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് ഫോറം സമ്മേളനം സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നെല്ലാട് ജംഗ്ഷനിൽ നിന്നും ഭക്തിഘോഷയാത്ര ആരംഭിക്കും. 6.30 ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ വിജയിച്ച സഭാംഗങ്ങളെ ആദരിക്കും.

17 ന് രാവിലെ 5.30 ന് ജന്മം തൊഴൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജന്മദിനസമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 4.30ന് മഹിള സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

വൈകിട്ട് 7.30ന് വിദ്യാർഥി-യുവജന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യാതിഥിയാകും. 18ന് വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധന. രാത്രി എട്ടു മുതൽ വിവിധ ശാഖകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും. 19 ന് ഹൈകൗൺസിൽ ഗുരുകുല സമിതി സംയുക്ത യോഗത്തിന് ശേഷം വൈകീട്ട് അഞ്ചിന് കൊടിയിറക്കോടെ ജന്മദിന ഉത്സവം സമാപിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് വൈ. സദാശിവൻ, ഗുരുകുലശ്രേഷ്‌ഠൻ എം. ഭാസ്കരൻ, ജനറൽ സെക്രട്ടറി ടി.കെ. അനീഷ്, ജോയന്‍റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ട്രഷറർ ആർ.ആർ. വിശ്വകുമാർ, മീഡിയ കൺവീനർ സുരേഷ് മോഹൻ, ശാരുദാസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Poykayil Sreekumara Gurudeva jayanthi festival to be held tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.