വ​ര​വൂ​ര്‍ ഗ​വ. യു.​പി സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി നി​ര്‍വ​ഹി​ക്കു​ന്നു

കേ​ര​ള​ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ലോ​ക​ത്തി​ന് മാ​തൃ​ക​ – മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി

മ​ല്ല​പ്പ​ള്ളി: കേ​ര​ള​ത്തി​ന്റെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി. കോ​ട്ടാ​ങ്ങ​ല്‍ സ​ര്‍ക്കാ​ര്‍ എ​ല്‍.​പി സ്കൂ​ളി​ൽ കെ​ട്ടി​ടോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ക്കൊ​പ്പം കു​ട്ടി​ക​ള്‍ക്ക് ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള അ​റി​വും സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ഞ്ചു വ​ര്‍ഷം കൊ​ണ്ട് റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ 20 വി​ദ്യാ​ല​യ​ങ്ങ​ള്‍ക്ക് പു​തി​യ കെ​ട്ടി​ടം ഉ​ണ്ടാ​യെ​ന്ന് അ​ധ്യ​ക്ഷ​ന്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു. ഒ​രു കോ​ടി ചെ​ല​വി​ലാ​ണ് കോ​ട്ടാ​ങ്ങ​ല്‍ ഗ​വ. എ​ല്‍.​പി സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഹ​രി​കു​മാ​ര്‍ കോ​ട്ടാ​ങ്ങ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ​ര​ണ്യ, മാ​യാ ദേ​വി, എം. ​മ​ഞ്ജു​ഷ, ഷാ​ന​വാ​സ് പേ​ഴും​കാ​ട്ടി​ല്‍, എം.​കെ. സു​മ, സു​ജി​ത്ത് ക​ണ്ണാ​ടി​യി​ല്‍, റെ​യി​ച്ച​ല​മ്മ, സി.​ആ​ര്‍. വി​ജ​യ​മ്മ, ആ​നി രാ​ജു, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ ബി​ജി കെ. ​തോ​മ​സ്, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി.​ആ​ര്‍. അ​നി​ല, വി​ദ്യാ​കി​ര​ണം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ എ.​കെ. പ്ര​കാ​ശ്, പ്ര​ഥ​മാ​ധ്യാ​പി​ക മി​നി എ​ലി​സ​ബേ​ത്ത് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ര്‍ഥി​ക​ളെ ലോ​ക​നി​ല​വാ​ര​മു​ള്ള പൗ​ര​ന്മാ​രാ​യി വ​ള​ര്‍ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വി ​ശി​വ​ന്‍കു​ട്ടി. പെ​രു​മ്പെ​ട്ടി സ​ര്‍ക്കാ​ര്‍ എ​ല്‍.​പി സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്കൊ​പ്പം അ​ക്കാ​ദ​മി​ക് നി​ല​വാ​ര​ത്തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടാ​ണ് സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ന്ദു സ​ജി, വൈ​സ് പ്ര​സി​ഡ​ന്റ് ആ​ശി​ഷ് പാ​ല​യ്ക്ക​മ​ണ്ണി​ല്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ജി​ത സ​ലിം, കെ.​കെ.​അ​നി​ല്‍കു​മാ​ര്‍, എ​ന്‍. കെ. ​സു​നി​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ന്‍.​ആ​ര്‍. ബി​ന്ദു​മോ​ള്‍, ഉ​ഷാ ഗോ​പി, സാ​ജ​ന്‍ വാ​ഹ​പ്ലാ​ക്ക​ല്‍, വി​നോ​ദ് തോ​മ​സ്, രാ​ജി റോ​ബി, കെ.​ജി. സ​ന​ല്‍കു​മാ​ര്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ ബി​ജി കെ. ​തോ​മ​സ്, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി. ​ആ​ര്‍. അ​നി​ല, ഡ​യ​റ്റ് പ്രി​ന്‍സി​പ്പ​ല്‍ മി​നി ബെ​ഞ്ച​മി​ന്‍, വി​ദ്യാ​കി​ര​ണം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ എ.​കെ. പ്ര​കാ​ശ്, തി​രു​വ​ല്ല ഡി.​ഇ.​ഒ പി.​ആ​ര്‍. മ​ല്ലി​ക, പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട: ഭൗ​തി​ക സാ​ഹ​ച​ര്യം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ അ​ക്കാ​ദ​മി​ക് നി​ല​വാ​ര​വും ഉ​യ​ര്‍ത്തു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വി ​ശി​വ​ന്‍കു​ട്ടി. വ​ട​ശ്ശേ​രി​ക്ക​ര സ​ര്‍ക്കാ​ര്‍ എ​ല്‍.​പി സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ കെ​ട്ടി​ടം കൂ​ടു​ത​ല്‍ ഹൈ​ടെ​ക് ആ​കു​ക​യും മൂ​ന്ന് നി​ല​യി​ല്‍ കൂ​ടു​ത​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ല്‍ ലി​ഫ്റ്റും റാം​പും നി​ര്‍ബ​ന്ധ​മാ​ക്കു​ക​യും ചെ​യ്യും. ലോ​ക​ത്തോ​ടൊ​പ്പം ന​ട​ക്കാ​ന്‍ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​വാ​ന്‍ അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ട​ശ്ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സ്വ​പ്ന സൂ​സ​ന്‍ ജേ​ക്ക​ബ്, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി.​ആ​ര്‍. അ​നി​ല, വി​ദ്യാ​ക​ര​ണം ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ എ.​കെ. പ്ര​കാ​ശ്, വ​ട​ശ്ശേ​രി​ക്ക​ര സ​ര്‍ക്കാ​ര്‍ എ​ല്‍.​പി സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക പി. ​ബി​ന്ദു മോ​ള്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


​പ​ത്ത​നം​തി​ട്ട: അ​ടു​ത്ത അ​ധ്യാ​ന വ​ര്‍ഷ​ത്തെ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം 13ന് ​മു​ഖ്യ​മ​ന്ത്രി തി​രു​വ​ന്ത​പു​ര​ത്ത് നി​ര്‍വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി.

വ​ര​വൂ​ര്‍ ഗ​വ. യു.​പി സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മൂ​ന്നു​മാ​സം മു​മ്പേ പു​സ്ത​ക​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ക്ക് ന​ല്‍കി ച​രി​ത്ര​മെ​ഴു​തു​ക​യാ​ണ് സ​ര്‍ക്കാ​ര്‍. ഒ​രു കോ​ടി ചെ​ല​വി​ല്‍ അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നി​ര്‍മി​ച്ച വ​ര​വൂ​ര്‍ സ​ര്‍ക്കാ​ര്‍ യു.​പി സ്‌​കൂ​ളി​ന്റെ പു​തി​യ മ​ന്ദി​രം നാ​ടി​ന്റെ സ്വ​പ്ന​മാ​ണ്. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി. ​സു​രേ​ഷ്, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി.​ആ​ര്‍. അ​നി​ല, വി​ദ്യാ​ക​ര​ണം മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ എ.​കെ. പ്ര​കാ​ശ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്‌​സി പാ​ണ്ഡ്യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പ്രീ​ത തോ​മ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജെ​ബി​ന്‍ കെ. ​വി​ല്‍സ​ണ്‍, പി.​എം. ഷം​സു​ദ്ദീ​ന്‍, ജോ​ജി മാ​ത്യു, അം​ഗ​ങ്ങ​ളാ​യ ഷൈ​നി മാ​ത്യൂ​സ്, ഷി​ബു ശാ​മു​വേ​ല്‍, ജൂ​ലി അ​നി​ല്‍, വി.​എ. എ​ബ്ര​ഹാം, ദീ​പ സ​ജി, ജെ. ​ബി​ജു, ആ​ന്‍സി സ​നീ​ഷ്, അ​ശ്വ​തി മെ​റി​ന്‍ രാ​ജു, ബ്ലെ​സ​ന്റ് ജോ​ര്‍ജ്, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ ബി​ജു ഐ​കാ​ട്ടു​മ​ണ്ണി​ല്‍, ജോ​ര്‍ജ് മാ​ത്യു, ടി​ബു പു​ര​യ്ക്ക​ല്‍, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ പി. ​ച​ന്ദ്ര​മോ​ഹ​ന്‍, സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഓ​മ​ന രാ​ജ​ന്‍, വ​ര​വൂ​ര്‍ ഗ​വ. യു.​പി സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക ജ​യ​ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kerala public education sector a model for the world – Minister V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.