Posted On
date_range Updated On
date_range റാന്നി താലൂക്കാശുപത്രി നിർമാണം പുരോഗമിക്കുന്നു
റാന്നി: റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു. സെപ്റ്റംബർ മാസത്തോടെ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. കിഫ്ബി മുഖേന 15.6 കോടി രൂപ ചെലവഴിച്ചാണ് പുതിയ മൂന്നു നില കെട്ടിടം നിർമിക്കുന്നത്.
പൊതുമേഖല സ്ഥാപനമായ ഹൈറ്റ്സിനാണ് നിർമാണച്ചുമതല. 17000 ച. അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിനുള്ളിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.