ശരീരദാന സമ്മതപത്രം ഒപ്പിട്ട അധ്യാപകനും കുടുംബവും

മ​ര​ണാ​ന​ന്ത​രം പ​ഠ​ന​ത്തി​ന് ശ​രീ​രദാ​ന സമ്മതപത്രം ഒപ്പിട്ട് അ​ധ്യാ​പ​ക​നും കു​ടും​ബ​വും

കോ​ന്നി: വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ര​ണ​ശേ​ഷം ത​ന്റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ശ​രീ​രം ദാ​നം ചെ​യ്ത് മാ​തൃ​ക​യാ​വു​ക​യാ​ണ് കോ​ന്നി റി​പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​മോ​ദ് കു​മാ​ർ. ഒ​പ്പം ഭാ​ര്യ ര​മ്യ, പി​താ​വ് കെ. ​ത​ങ്ക​പ്പ​ക്കു​റു​പ്പ്, മാ​താ​വ് രാ​ധാ​മ​ണി​യ​മ്മ എ​ന്നി​വ​രാ​ണ് കോ​ന്നി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ശ​രീ​രം ദാ​നം ചെ​യ്ത​ത്.

അ​ധ്യാ​പ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മോ​ദ് കു​മാ​ർ അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ, മ​ത്സ​ര​പ​രീ​ക്ഷ പ​രി​ശീ​ല​ക​ൻ, കോ​ള​മി​സ്റ്റ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. മി​ക​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ്രീ​ഡം ഫി​ഫ്റ്റി ന​ൽ​കു​ന്ന ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ട് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Teacher and family sign consent form for posthumous study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.