Posted On
date_range Updated On
date_range ബൈക്ക് മോഷണം: കൗമാരക്കാരൻ പിടിയിൽ
പന്തളം: പന്തളം സ്റ്റേഷനിൽ അടക്കം നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിരവധി ബൈക്ക്, സ്കൂട്ടർ മോഷണകേസുകളിൽ പ്രതിയായ കൗമാരക്കാരനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം തുമ്പമൺ ഇ.സി.എച്ച്.എസിന് സമീപത്ത് നിന്ന് സെക്യൂരിറ്റി ജീവനക്കാരന്‍റെ ബൈക്ക് അർധരാത്രി മോഷ്ടിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു.
നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചും ശാസ്ത്രീയ പരിശോധനകളിലൂടെയുമാണ് പ്രതിയെ കണ്ടെത്തിയത്. പന്തളം പൊലീസ് സബ് ഇൻസ്പെക്ടർ യു.വി. വിഷ്ണു, വിനോദ് കുമാർ, പി.കെ. രാജൻ, പൊലീസുദ്യോഗസ്ഥരായ എസ്. അൻവർഷ, അരുൺ ബാല, അമൽ ഹനീഫ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. പ്രതിയെ കൊല്ലം ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.