ചുരുളിക്കോടിന് സമീപം അപകടത്തിൽ പെട്ട കാർ
Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് പരിക്ക്
പത്തനംതിട്ട: ചുരുളിക്കോടിന് സമീപം വാനും കാറും കൂട്ടിയിടിച്ച് കാറോടിച്ചയാൾക്ക് പരിക്ക്. പെട്ടെന്ന് നിർത്തിയ വാനിന്റെ പിന്നിലിൽ ബൈക്കും ഇടിച്ചു. കെ.പി. റോഡിൽ പുളിമൂട് ജങ്‌ഷനിൽ തിങ്കളാഴ്ച പകൽ രണ്ടോടെയാണ് അപകടം. കോഴഞ്ചേരി ഭാഗത്തേക്ക് പോയ വാനുമായാണ് എതിരെവന്ന കാർ കൂട്ടിയിടിച്ചത്.
കടമ്മനിട്ട ശ്രീലേഖം വീട്ടിൽ പുരുഷോത്തമൻ പിള്ളക്കാണ് (64) പരിക്കേറ്റത്. ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിന് പിന്നിലായി എത്തിയ ബൈക്ക് പെട്ടെന്ന് നിർത്താനാവാതെ വാനിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന് നിസാര പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.