ഇ​ട​മു​റി​യി​ലെ റ​ബ​ർ ബോ​ർ​ഡ് പ​രീ​ക്ഷ​ണ തോ​ട്ടം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്നു

റ​ബ​ർ ബോ​ർ​ഡ് പ​രീ​ക്ഷ​ണ തോ​ട്ടം കാ​ടു​മൂ​ടി, വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ

റാ​ന്നി: ഇ​ട​മു​റി​യി​ലെ റ​ബ​ർ ബോ​ർ​ഡ് പ​രീ​ക്ഷ​ണ തോ​ട്ടം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. കാ​ല​ങ്ങ​ളാ​യി പ​രി​പാ​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന തോ​ട്ടം ഇ​പ്പോ​ൾ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി​യി​ട്ടു​ണ്ട്. സ​മീ​പ​കാ​ല​ത്താ​യി പ്ര​ദേ​ശ​ത്ത് പു​ലി​യെ ക​ണ്ട​താ​യി വാ​ര്‍ത്ത വ​ന്നി​രു​ന്നു.​ കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​തി​നാ​ൽ വി​ഷ​പ്പാ​മ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ൾ പെ​രു​കു​ന്നു​ണ്ട്. ഇ​വ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു.​ തോ​ട്ട​ത്തി​ലെ കാ​ടു​മൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി നാ​ട്ടു​കാ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ​

തോ​ട്ട​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​ര​മാ​ണ്. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് തോ​ട്ടം വൃ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. റ​ബ​ർ ബോ​ർ​ഡ് അ​ധി​കൃ​ത​രെ പ​ല​ത​വ​ണ പ​രാ​തി അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം

Tags:    
News Summary - Rubber Board test field covered in forest, locals upset over wildlife disturbance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.