എഴുത്തംപാറ പാലം നിർമിക്കുന്ന സ്ഥലം
കാരാകുർശി: എഴുത്തംപാറ പാലത്തിന്റെ നിർമാണ പ്രവൃത്തിക്ക് സംസ്ഥാന മന്ത്രിസഭ 12, 00,60,910 രൂപയുടെ ടെൻഡർ അംഗീകരിച്ചത് പ്രദേശവാസികൾക്കും നാടിനും പ്രതീക്ഷയാകുന്നു. നാല് വർഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് പാലം യാഥാർഥ്യമാവുന്നതിന് വഴിതെളിയുന്നത്. 2021ലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
ആറ് വർഷം മുൻപ് നടന്ന പ്രളയത്തിലാണ് ചൂരിയോട് പുഴക്ക് കുറുകെയുള്ള പാലം തകർന്നത്. ഇത് കാരണം പള്ളിക്കുറുപ്പ്, കുണ്ടുകണ്ടം, അരപ്പാറ എന്നിവിടങ്ങളിലും പരിസരങ്ങളിലുമുള്ള 400ലധികം കുടുംബങ്ങൾ വർഷങ്ങളായി യാത്രാക്ലേശം അനുഭവിക്കുകയാണ്. പാലം വരുന്നതോടെ കാരാകുർശ്ശി, തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെയും നിരവധി ഉൾനാടൻ പ്രദേശങ്ങളിലെയും താമസക്കാർക്ക് അനുഗ്രഹമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.