‘ദ​ർ​ശ​ൻ’ ബ​സ് ഡ്രൈ​വ​ർ മ​ണി​ക​ണ്ഠ​നും ക​ണ്ട​ക്ട​ർ വി​നു​വും

നൻമയുടെ റൂട്ടിൽ ‘ദർശൻ’ ബസ് ജീവനക്കാർ

ഒ​റ്റ​പ്പാ​ലം: സ്വ​കാ​ര്യ ബ​സി​ൽ മ​റ​ന്നു​വെ​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് തി​രി​കെ ന​ൽ​കി​യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത മാ​തൃ​ക​യാ​യി. ഒ​റ്റ​പ്പാ​ലം-​പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന ‘ദ​ർ​ശ​ൻ’ ബ​സി​ലെ ഡ്രൈ​വ​ർ പ​ട്ടാ​മ്പി പ​ള്ളി​പ്പു​റം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ, ക​ണ്ട​ക്ട​ർ പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി വി​നു എ​ന്നി​വ​രാ​ണ് ന​ന്മ നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ​ത്. യാ​ത്ര​ക്കാ​രാ​യി​രു​ന്ന നി​ല​മ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ 12 അം​ഗ കു​ടും​ബ​ത്തി​നാ​ണ് പ​ണ​വും ആ​ഭ​ര​ണ​വും തി​രി​കെ ല​ഭി​ച്ച​ത്.

ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ൽ സം​ബ​ന്ധി​ക്കാ​ൻ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​റ്റ​പ്പാ​ല​ത്ത് നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് ബ​സി​ൽ ക​യ​റി​യ​താ​യി​രു​ന്നു കു​ടും​ബം. പാ​ല​ക്കാ​ട്ടെ​ത്തി​യ​പ്പോ​ൾ തി​ര​ക്കി​നി​ട​യി​ൽ ബാ​ഗ് എ​ടു​ക്കാ​ൻ മ​റ​ന്നു.

ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ൻ​സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​റ​ന്ന​പ്പോ​ൾ വ​സ്ത്ര​ങ്ങ​ളാ​ണ് ക​ണ്ട​ത്. വൈ​കു​ന്നേ​രം ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. ബ​സ് മാ​നേ​ജ​രും പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ ജു​ബൈ​റി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും പാ​ല​ക്കാ​ട് സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ് ബാ​ഗ് ഏ​ൽ​പ്പി​ച്ചു. ഇ​തി​നി​ടെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബാ​ഗ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന​റി​ഞ്ഞു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി ഏ​റ്റു​വാ​ങ്ങി.  

Tags:    
News Summary - 'Darshan' bus staff on Nanma's route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.