മ​ങ്ക​ര വി​ല്ലേ​ജി​ന് മു​ന്നി​ലെ ത​ണ​ൽ മ​രം ക​ഴി​ഞ്ഞ ദി​വ​സം വെ​ട്ടി​മാറ്റിയ നിലയിൽ

ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു

പ​ത്തി​രി​പ്പാ​ല: സം​സ്ഥ​ന പാ​ത​ക​ളി​ലെ ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന ന​ട​പ​ടി​ക്കെ​തി​രെ ജി​ല്ല ക​ല​ക്ട​ർ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. പാ​ത​യോ​ര​ങ്ങ​ളി​ലെ ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്നത് വ്യാ​പ​ക​മാ​വു​ക​യാ​ണ്. അ​പ​ക​ട ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ളു​ടെ കൊ​മ്പു​ക​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​ന്റെ മ​റ​വി​ലാ​ണ് ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​ത്. വീ​ടു​ക​ൾ​ക്കോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​രം ഉ​ണ്ടെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി അ​നു​വാ​ദം വാ​ങ്ങി കൊ​മ്പു​ക​ൾ വെ​ട്ടി​മാ​റ്റാം. കാ​ല​പ്പ​ഴ​ക്ക​മു​ള്ള മ​ര​മാ​ണ​ങ്കി​ൽ അ​വ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യാ​നും അ​നു​മ​തി ന​ൽ​കാ​റു​ണ്ട്.

എ​ന്നാ​ൽ ഇ​തി​ന്റെ മ​റ​വി​ൽ ചെ​റി​യ ത​ണ​ൽ മ​ര​ങ്ങ​ൾ പോ​ലും വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യാ​ണ്ചെ​യ്യു​ന്ന​ത്. ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൗ​നാ​നു​വാ​ദ​ത്തി​ന്റെ മ​റ​വി​ലാ​ണ് വ്യാ​പ​ക​മാ​യി ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വ​നം​വ​കു​പ്പും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ക​ല്ലൂ​ർ ബാ​ല​നും ചേ​ർ​ന്ന് ന​ട്ടു​പി​ടി​പ്പി​ച്ച മ​ര​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ഓ​രോ​ന്നാ​യി കോ​ടാ​ലി വീ​ഴു​ന്ന​ത്. പ​ല​പ്പോ​ഴും രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് മ​രം മു​റി ന​ട​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ങ്ക​ര വെ​ള്ള റോ​ഡി​ലും ക​ഴി​ഞ്ഞ ദി​വ​സം മ​ങ്ക​ര വി​ല്ലേ​ജി​ന് മു​ന്നി​ലും ചെ​റി​യ ത​ണ​ൽ മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി വെ​ട്ടി​ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ക​ല​ക്ട​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​നീ​യാ​വ​ശ്യം.

Tags:    
News Summary - Cutting down shade trees is becoming widespread.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.