തോരാമഴ ഓർമയായെങ്കിലും ഔഷധ ക്കഞ്ഞിക്കൂട്ടുകൾക്ക് ആവശ്യക്കാരേറെ

ഒ​റ്റ​പ്പാ​ലം: തോ​രാ​മ​ഴ​യു​ടെ മാ​സ​മെ​ന്ന വി​ശേ​ഷ​ണം അ​ന്യ​മാ​യെ​ങ്കി​ലും ക​ർ​ക്ക​ട​ക​ത്തി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് മു​ട​ക്ക​മി​ല്ല. ഔ​ഷ​ധ​ക്ക​ഞ്ഞി കി​റ്റു​ക​ൾ വി​പ​ണി​ക​ളി​ൽ സു​ല​ഭ​മാ​ണ്.

പ്ര​മു​ഖ ആ​യു​ർ​വേ​ദ മ​രു​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളോ​ടൊ​പ്പം പാ​ര​മ്പ​ര്യ വൈ​ദ്യ​ന്മാ​രു​ടെ മേ​ൽ നോ​ട്ട​ത്തി​ലി​റ​ക്കി​യ ഔ​ഷ​ധ ക​ഞ്ഞി​ക്കൂ​ട്ടു​ക​ളും വി​പ​ണി​ക​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. ആ​യു​ർ​വേ​ദ മ​രു​ന്ന് നി​ർ​മാ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ഞ്ഞി​ക്കി​റ്റ് ഒ​രാ​ൾ​ക്ക് ഏ​ഴ് ദി​വ​സം സേ​വി​ക്കാ​നു​ള്ള​താ​ണ്, കു​റു​ന്തോ​ട്ടി, ചെ​റൂ​ള, മൂ​വി​ല, ത​ഴു​താ​മ, ദേ​വ​താ​രം, ഞെ​രി​ഞ്ഞി​ൽ, പ​തി​മു​ഖം, വ​യ​ൽ ചു​ള്ളി തു​ട​ങ്ങി​യ 15 ഇ​ന പ​ച്ച​മ​രു​ന്ന് ചൂ​ർ​ണ​ങ്ങ​ളും അ​മു​ക്കു​രം, ചു​ക്ക്, തി​പ്പ​ലി, കു​രു​മു​ള​ക്, ശ​ത​കു​പ്പ, ജീ​ര​കം, ക​രിം​ജീ​ര​കം, ക​ക്കും​കാ​യ തു​ട​ങ്ങി​യ പൊ​ടി മ​രു​ന്നു​ക​ളും ഞ​വ​ര​യ​രി, ഉ​ലു​വ, ആ​ശാ​ളി എ​ന്നി​വ​യു​മ​ട​ങ്ങി​യ​താ​ണി​ത്.

വി​വി​ധ സ്ഥാ​പ​ങ്ങ​ളു​ടെ കി​റ്റി​ൽ മ​രു​ന്നു​ക​ളു​ടെ ചേ​രു​വ​യി​ൽ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്  മു​പ്പ​ത്തി​ൽ​പ​രം മ​രു​ന്നു​ക​ളു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കി​റ്റും വി​പ​ണി​യി​ലു​ണ്ട്. ഇ​തി​ന് പു​റ​മെ​യാ​ണ് പാ​ര​മ്പ​ര്യ രീ​തി​യി​ലു​ള്ള​തെ​ന്ന് അ​വ​ക​ശ​പ്പെ​ട്ടെ​ത്തു​ന്ന ക​ഞ്ഞി​കൂ​ട്ടു​ക​ൾ. ഒ​രാ​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​ക്കു​ള്ള കി​റ്റി​ന് 250 മു​ത​ൽ 280 രൂ​പ വ​രെ വി​ല​യു​ണ്ട്.

പ്രാ​ദേ​ശി​ക വൈ​ദ്യ​ന്മാ​ർ ത​യാ​റാ​ക്കു​ന്ന ഔ​ഷ​ധ ക​ഞ്ഞി​ക്കു​ള്ള മ​രു​ന്നി​ന് 200 രൂ​പ​യാ​ണ് വി​ല. മ​ഴ​യൊ​ഴി​ഞ്ഞ ക​ർ​ക്ക​ട​കം സു​ഖ​ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 

Tags:    
News Summary - Even though Toramazha is forgotten, there is still a lot of demand for medicinal porridges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.