മുണ്ടൂർ ഒമ്പതാം മൈലിൽ കോളജ് വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ ലോറി

വഴിയാത്രക്കാർക്കും രക്ഷയില്ല കൊലവിളിയുമായി വാഹനങ്ങൾ

മുണ്ടൂർ: സ്ഥിരം അപകട മേഖലയായ മുണ്ടൂർ-തൂത സംസ്ഥാന പാത ചോരക്കളമാകുന്നു. മുണ്ടൂരിനും കോങ്ങാട് - കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പതിനാറാം മൈലിനുമിടയിൽ ഈയിടെയായി ഉണ്ടായ വാഹനാപകടങ്ങളിൽ വൻ വർധനവാണുണ്ടായത്. എഴക്കാടിനും ബംഗ്ലാവ് കുന്നിനുമിടയിൽ രണ്ടാഴ്ചക്കകം അര ഡസനിലധികം അപകടങ്ങൾ നടന്നു. ലോറി പാഞ്ഞ് കയറി മുണ്ടൂർ യുവ ക്ഷേത്ര കോളജ് വിദ്യാർഥി മുഹമ്മദ് ഫർഹാൻ മരിച്ചതാണ് ഒടുവിലത്തെ അപകടം.

വഴിയാത്രക്കാരനും കാഴ്ച പരിമിതനുമായ മുണ്ടൂർ സ്വദേശി മണികണ്ഠൻ കഴിഞ്ഞ ദിവസം കാറിടിച്ച് മരിച്ചിരുന്നു. റോഡ് നവീകരിച്ച ശേഷം അമിതവേഗത, അശ്രദ്ധ, ഡ്രൈവിങ് സമയത്തെ ഉറക്കം, മയക്കം, റോഡിനെക്കുറിച്ചുള്ള അപരിചിതത്വം എന്നിവയാണ് വില്ലനാകുന്നത്.

അപകട വളവുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കാത്തതും സൂചന ബോർഡുകൾ ഇല്ലാത്തതും പ്രശ്നമാണ്. സുരക്ഷക്കായി സ്ഥാപിച്ച ബാരിക്കേഡുകളിൽ തട്ടി മറിയുന്ന വാഹനങ്ങൾക്കും കുറവില്ല.മുണ്ടൂർ-തൂത സംസ്ഥാന പാതയിലെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ അപകട കേന്ദ്രങ്ങളിൽ വിദഗ്ദ പഠനം നടത്തി പരിഹാര നടപടി സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - There is no escape for passersby, vehicles are calling for murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.