ചിറ്റൂർ: പുഴയിലെ ഒഴുക്കിൽപ്പെട്ട കോളേജ് വിദ്യാർഥികളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ചിറ്റൂർ പുഴയിലെ ആലംകടവിലാണ് തിരുനെൽവേലി സ്വദേശികളായ മിഖിലേഷ് (21), വിഘ്നേഷ് (21) എന്നിവർ പുഴയിൽ കുടുങ്ങിയത്. ഇവർ കുളിക്കാൻ ഇറങ്ങിയതിനു ശേഷം അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. ഇതിനെ തുടർന്ന് കൂടെയെത്തിയ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഇരുവരെയും കരയിൽ എത്തിച്ചു.
കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളജിലെ വിദ്യാർഥികളാണ് ഇരുവരും. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള 12 അംഗ സംഘം ആണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. സ്റ്റേഷൻ ഓഫിസർ മധു, എസ്.എഫ്.ആർ.ഒ സതീഷ് കുമാർ, ഫയർ ഓഫിസർമാരായ പ്രതീഷ്, ജിജു, കൃഷ്ണദാസ്, ലിജു, മനോജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.