പാലക്കാട്: നവീകരിച്ച സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിക്കും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ എം.പി, കെ.എസ്. സലീഖ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡി.സി ഓഫിസിന് സമീപം പൊതുയോഗം ചേരും. ആധുനിക സംവിധാനങ്ങളോടെയുള്ള കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. ഓഫിസ് പൂർണമായും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. താഴെ നിലയിൽ 250 പേർക്ക് ഇരിക്കാനുള്ള സൗകര്യം, ഒന്നാം നിലയിൽ ഓഫിസ്, ജില്ല സെക്രട്ടറിയുടെ ഓഫിസ്, ലൈബ്രറി, പ്രസ് മീറ്റ് ഹാൾ, മൂന്ന് അതിഥി മുറികൾ, ഒന്നാം നിലയിൽ ജില്ല കമ്മിറ്റി യോഗം നടത്താനുള്ള ഹാൾ, അടുക്കള, ഡൈനിങ് ഹാൾ എന്നീ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൂർണമായും സോളാർ സംവിധാനത്തിലായിരിക്കും കെട്ടിടം പ്രവർത്തിക്കുകയെന്നും ജില്ല സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.