ഒ​റ്റ​പ്പാ​ലം എ​ൻ.​എ​സ്.​എ​സ്.​കെ.​പി.​ടി ഹൈ​സ്‌​കൂ​ൾ മൈ​താ​നി​യി​ൽ

‘കെ​ട്ടി​ല​മ്മ’യെ അ​ണി​യിച്ചൊരുക്കുന്നു 

കുതിരകളിക്ക് കെട്ടിലമ്മ ഒരുങ്ങുന്നു

ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​ർ പൂ​രോ​ത്സ​വ​ത്തി​ന്റെ കാ​ഴ്ച​വ​ട്ട​ങ്ങ​ളി​ൽ സ​വി​ശേ​ഷ​ത​യാ​ർ​ന്ന കു​തി​ര​ക​ളി​ക്ക് ഒ​റ്റ​പ്പാ​ല​ത്ത് ‘കെ​ട്ടി​ല​മ്മ’ ഒ​രു​ങ്ങു​ന്നു. മാ​മാ​ങ്ക സ്മ​ര​ണ​ക​ളി​ര​മ്പു​ന്ന ചി​ന​ക്ക​ത്തൂ​രി​ന്റെ വേ​റി​ട്ട കു​തി​ര​ക​ളി​യി​ൽ ആ​കാ​ശ കാ​ഴ്ച​യാ​കു​ന്ന 16 കു​തി​ര​ക്കോ​ല​ങ്ങ​ളി​ൽ ഏ​ക സ്ത്രീ ​സാ​ന്നി​ധ്യ​മാ​യ കെ​ട്ടി​ല​മ്മ​യെ കെ​ട്ടി എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് ഒ​റ്റ​പ്പാ​ലം ദേ​ശ​ത്തു​നി​ന്നാ​ണ്. ഒ​റ്റ​പ്പാ​ലം എ​ൻ.​എ​സ്.​എ​സ്.​കെ.​പി.​ടി ഹൈ​സ്‌​കൂ​ൾ മൈ​താ​നി​യി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യി നി​ർ​മാ​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​രു​ടെ കൈ​ക​ളി​ൽ കൂ​റ്റ​ൻ കു​തി​ര​ക്കോ​ലം ഒ​രു​ങ്ങു​ന്ന​ത്.

പ​ടി​ഞ്ഞാ​റ്, കി​ഴ​ക്ക​ൻ ചേ​രി​ക​ളി​ലാ​യി എ​ട്ട് വീ​തം കു​തി​ര​ക്കോ​ല​ങ്ങ​ളാ​ണ് പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കു​ക. ദേ​വ​സ്വ​ത്തി​ന്റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സാ​മൂ​തി​രി, വ​രി​ക്കു​മാ​ഞ്ചേ​രി, അ​മ്പാ​ടി കോ​വി​ല​കം, പു​തു​ക്കോ​വി​ല​കം, സ​മു​ദാ​യം എ​ന്നീ അ​ഞ്ചു കു​തി​ര​ക​ളു​ടെ ഒ​രു​ക്കം. ശേ​ഷി​ക്കു​ന്ന​വ ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​യു​മാ​ണ്. ഇ​വ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​താ​ത് ദേ​ശ​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ര​മ്പ​രാ​ഗ​ത​മാ​യി കെ​ട്ടി​ല​മ്മ​യെ അ​ണി​യി​ച്ചൊ​രു​ക്കി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം തോ​ട്ട​ക്ക​ര​യി​ലെ ന​മ്പ്ര​ത്ത് ത​റ​വാ​ടി​നാ​ണ്. കു​തി​ര​യെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്തി​ന്റെ ചെ​ല​വ് ഉ​ൾ​പ്പ​ടെ​യു​ള്ള നി​രീ​ക്ഷ​ണ ചു​മ​ത​ല ഇ​പ്പോ​ഴ​ത്തെ കാ​ര​ണ​വ​രാ​യ എ​ൻ.​എ​ൻ. സു​ന്ദ​ര​ത്തി​നാ​ണ്. ഒ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന കു​തി​ര​യു​ടെ നി​ർ​മാ​ണ​ത്തി​ന് അ​ഞ്ച് ദി​വ​സം വേ​ണം.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ചി​ന​ക്ക​ത്തൂ​ർ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ കു​തി​ര​ക്കോ​ല​ങ്ങ​ൾ​ക്ക് ത​ല​വെ​ക്കു​ന്ന മു​റ​ക്ക് മു​ഴ​ങ്ങു​ന്ന ഈ​ട് വെ​ടി​ക്കാ​യി ദേ​ശ​ങ്ങ​ളി​ലെ പ​ണ്ടാ​ര​ക്കു​തി​ര​ക​ളും ഊ​ഴം കാ​ത്ത് നി​ൽ​ക്കു​ക​യാ​ണ്. പ​തി​വ​നു​സ​രി​ച്ച് കെ​ട്ടി​ല​മ്മ​ക്കും ത​ല എ​ടു​ത്ത​ണി​യി​ക്കു​ക അ​പ്പോ​ഴാ​ണ്.

ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് വാ​ശി​യേ​റി​യ കു​തി​ര​ക്ക​ളി​യി​ൽ പ​ങ്കാ​ളി​യാ​കാ​നു​ള്ള കെ​ട്ടി​ല​മ്മ​യു​ടെ പു​റ​പ്പാ​ട് പൂ​രം ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ്. 

Tags:    
News Summary - Ketilamma is getting ready for the horse race.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.