പു​തു​ന​ഗ​രം മാ​ങ്ങോ​ടി​ന​ടു​ത്ത് മി​ച്ച ഭൂ​മി കു​ളം ആ​ഴ​പ്പെ​ടു​ത്തു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ കു​ള​ങ്ങ​ളു​ടെ ആ​ഴം കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

പു​തു​ന​ഗ​രം: ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ കു​ള​ങ്ങ​ളു​ടെ ആ​ഴം കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. താ​ലൂ​ക്കി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി കു​ള​ങ്ങ​ൾ ആ​ഴ​പ്പെ​ടു​ത്ത​ൽ 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി.

കേ​ന്ദ്ര സ​ർ​ക്കാ​ർ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​​ർ​പ്പെ​ടു​ത്തി​യ​ത് മൂ​ലം 60 ശ​ത​മാ​ന​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​ന്ദ​ഗ​തി​യി​ലാ​ണ്. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ നൂ​റി​ല​ധി​കം കി​ണ​റു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ കേ​ന്ദ്രം നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടു​കൂ​ടി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കി​ണ​ർ നി​ർ​മാ​ണം നി​ല​ച്ച അ​വ​സ്ഥ​യാ​ണ്.

കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള കി​ണ​ർ നി​ർ​മാ​ണ​വും തൊ​ഴി​ലു​റ​പ്പ് നി​യ​മ​ങ്ങ​ളി​ലെ നൂ​ലാ​മാ​ല​ക​ൾ മൂ​ലം അ​വ​താ​ള​ത്തി​ലാ​യി. പു​തു​ന​ഗ​ര​ത്ത് മ​ക്കോ​ടി​നു സ​മീ​പം മി​ച്ച​ഭൂ​മി ആ​ഴ​പ്പെ​ടു​ത്ത​ൽ ഊ​ർ​ജി​ത​മാ​യ​ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. വീ​ട്ടി​യോ​ട് മി​ച്ച​ഭൂ​മി കു​ള​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ഴം കൂ​ട്ടു​ന്ന​ത്.

മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട്, എ​ട​വ​ഞ്ചേ​രി, പ​ല്ല​ശ്ശ​ന, പെ​രു​വെ​മ്പ്, കൊ​ടു​വാ​യൂ​ർ, പു​തു​ന​ഗ​രം, പ​ട്ട​ഞ്ചേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും റ​വ​ന്യൂ വ​കു​പ്പി​ന്റെ​യും അ​ധീ​ന​ത​യി​ൽ 100ല​ധി​കം കു​ള​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ചി​ല കു​ള​ങ്ങ​ൾ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്‌. നി​ര​വ​ധി ആ​ളു​ക​ൾ കു​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ള​ങ്ങ​ൾ പോ​ലും ശു​ചീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. ജി​ല്ല​യി​ൽ സ്വ​കാ​ര്യ കു​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ഴം കൂ​ട്ടാ​നും വ​ശ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​വാ​നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. 

Tags:    
News Summary - There is a strong demand to increase the depth of the ponds in Chittoor taluk.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.