കോ​ങ്ങാ​ട്ടെ തു​ണി​ക്ക​ട​യി​ൽ​നി​ന്ന് ല​ഭി​ച്ച സ്വ​ർ​ണ​വും

പ​ണ​വു​മ​ട​ങ്ങി​യ പ​ഴ്സ് കെ.​എ​സ്. സ​രി​ത, വി. ​ദീ​പ

എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ട​മ എ​സ്. കൃ​ഷ്ണ​പ്രി​യ​ക്ക് കൈ​മാ​റു​ന്നു

സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വു​മ​ട​ങ്ങി​യ പ​ഴ്സ് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി

കോ​ങ്ങാ​ട്: വ​സ്ത്രം വാ​ങ്ങാ​ൻ തു​ണി​ക്ക​ട​യി​ലെ​ത്തി ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി എ​സ്. കൃ​ഷ്ണ​പ്രി​യ മ​റ​ന്ന് വെ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് തി​രി​ച്ച് ന​ൽ​കി കോ​ങ്ങാ​ട് റെ​യി​ൻ​ബോ സെ​ന്റ​റി​ലെ ജീ​വ​ന​ക്കാ​രാ​യ വി. ​ദീ​പ, കെ.​എ​സ്. സ​രി​ത, കെ.​പി. കൗ​ല​ത്ത്, എ​സ്. ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മാ​തൃ​ക​യാ​യി. കു​ണ്ടു​വം​പാ​ട​ത്തെ ബ​ന്ധു​വി​ന്റെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് കൃ​ഷ്ണ​പ്രി​യ കോ​ങ്ങാ​ട്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ക​ട​യി​ൽ വ​സ്ത്രം വാ​ങ്ങാ​നെ​ത്തി​യ​ത്. വ​സ്ത്രം വാ​ങ്ങി പോ​കു​മ്പോ​ൾ പ​ഴ്സ് എ​ടു​ക്കാ​ൻ മ​റ​ന്നു. തു​ണി​ക​ൾ മ​ട​ക്കി​വെ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ​ഴ്സ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​ക്കാ​ര്യം ജീ​വ​ന​ക്കാ​ർ ഉ​ട​മ​യോ​ട് പ​റ​ഞ്ഞു. ക​ട​യു​ട​മ കെ.​പി. ഗോ​പി​കു​മാ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. കൃ​ഷ്ണ​പ്രി​യ സ്റ്റേ​ഷ​നി​ലെ​ത്തി എ.​എ​സ്.​ഐ ജ​യിം​സ് ജോ​ൺ, സി.​പി.​ഒ കെ. ​പ്ര​വീ​ൺ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ.​എ​സ്. സ​രി​ത, വി. ​ദീ​പ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ട​മ​ക്ക് പ​ഴ്സ് കൈ​മാ​റി.

Tags:    
News Summary - The purse containing gold ornaments and money was returned and used as a model.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.