Posted On
date_range Updated On
date_range കുടിവെള്ള വിതരണത്തിൽ നിയന്ത്രണം
പാലക്കാട്: നഗരസഭയിലേക്കും പരിസര പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണത്തിന്റെ സ്രോതസ്സായ മലമ്പുഴ ഡാമിൽനിന്ന് ലഭിക്കുന്ന വെള്ളത്തിന്റെ അളവിൽ വന്ന കുറവ് കാരണം ജലശുദ്ധീകരണശാലയിൽ നിന്നുള്ള ശുദ്ധജലത്തിന്റെ അളവിലും കുറവ് വന്ന സാഹചര്യത്തിൽ പാലക്കാട് നഗരസഭയുടെ എല്ലാ മേഖലകളിലും കുടിവെള്ളമെത്തിക്കുന്നതിന് ജൂൺ വരെ കുടിവെള്ള വിതരണത്തിന്റെ സമയം പുനഃക്രമീകരിച്ച് നിയന്ത്രണം ഏർപ്പെടുത്തി.
ഉപഭോക്താക്കൾ സഹകരിക്കണമെന്നും കുടിവെള്ളം വരുന്ന സമയങ്ങളിൽ ശേഖരിച്ചുവച്ച് മുൻകരുതൽ കൈക്കൊള്ളണമെന്നും ദുരുപയോഗം ഒഴിവാക്കണമെന്നും പാലക്കാട് ഡിവിഷൻ അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.