ബസ്​ യാത്രക്കാരുടെ ശ്രദ്ധക്ക്​: പോക്കറ്റടിക്കാർ വിലസുന്നു

ബസ്​ യാത്രക്കാരുടെ ശ്രദ്ധക്ക്​: പോക്കറ്റടിക്കാർ വിലസുന്നു പാലക്കാട്: ജില്ലയിൽ ബസുകളിൽ പോക്കറ്റടി സംഘം സജീവം. തിരക്കുള്ള ബസുകളിൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണ്​. പാലക്കാട് -മലമ്പുഴ റൂട്ടിൽ യാത്രക്കാരുടെ പോക്കറ്റടിക്കാൻ ശ്രമിച്ച വനിതയെ വെള്ളിയാഴ്ച ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പോക്കറ്റടി ശ്രമത്തിനിടെ യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഒരാഴ്ച മുമ്പും പാലക്കാട്​- മലമ്പുഴ റൂട്ടിൽ പോക്കറ്റടി ശ്രമം നടന്നിരുന്നു. ചൊവ്വാഴ്ച ഒറ്റപ്പാലത്ത്​ എ.ടി.എമ്മിൽ നിന്ന്​ പിൻവലിച്ച 25,000 രൂപയുമായി ബസിൽ സഞ്ചരിച്ച യുവതിയുടെ പണം നഷ്ടമായിരുന്നു. ബാഗിന്‍റെ സിബ് തുറന്ന് അകത്ത് സൂക്ഷിച്ച പണമടങ്ങിയ പഴ്സും എ.ടി.എം കാർഡുമാണ് കവർന്നത്​. ഈ മോഷണത്തിന് പിന്നിലും വനിതയാണെന്നാണ്​ സംശയിക്കുന്നത്. ഏറെ തിരക്കുള്ള രാവിലെയും വൈകീട്ടുമാണ് മോഷണശ്രമം നടക്കുന്നത്. പൊതുഗതാഗതം പൂർവ സ്ഥിതിയിലാവാത്തതിനാൽ രാവിലെയും വൈകീട്ടും ബസുകളിൽ നല്ല തിരക്കുണ്ട്. മിക്ക സ്വകാര്യ ബസുകളിലും സി.സി.ടി.വി കാമറ പ്രവർത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.