കൊ​ല്ല​ങ്കോ​ട് മി​ൽ​മ ഷോ​പ്പി​ൽ ചാ​യ​യു​ടെ വി​ല വ​ർ​ധി​പ്പി​ച്ച് പ്ര​ദ​ർ​ശി​പ്പി​ച്ച പോ​സ്റ്റ​ർ

പാചകവാതക ക്ഷാമം; 12 ഹോട്ടലുകൾ അടച്ചുപൂട്ടി

കൊല്ലങ്കോട്: പാചകവാതക ക്ഷാമംമൂലം 12 ഹോട്ടലുകൾ പൂട്ടി. പുതുനഗരം, കൊടുവായൂർ, വടവന്നൂർ, കൊല്ലങ്കോട്, മുതലമട, പെരുവെമ്പ്, തത്തമംഗലം, പല്ലശ്ശന, എലവഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ആവശ്യത്തിന് പാചകവാതക സിലിണ്ടറുകൾ ലഭ്യമാകാതായതോടെ ഹോട്ടലുകൾ അടച്ചുപൂട്ടലിൽ എത്തിയത്. തുടക്കത്തിൽ നെന്മാറയിലാണ് മൂന്ന് ഹോട്ടലുകൾ അടച്ചതെങ്കിലും പിന്നീട് എട്ട് പഞ്ചായത്തുകളിലായി 12ലധികം ചെറുതും വലുതുമായ ഹോട്ടലുകൾ അടച്ചു.

ചിറ്റൂർ നഗരസഭയിലും ചില ഭക്ഷണ വിൽപന കേന്ദ്രങ്ങൾ പൂട്ടുകയായിരുന്നു. ചില ഹോട്ടലുകൾ വിറക് ഉപയോഗിച്ച് പാചകം നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമായി മുന്നോട്ടുപോകാൻ സാധിച്ചിട്ടില്ല എന്ന് ചെറുകിട ഹോട്ടൽ ഉടമകൾ പറയുന്നു. പാചകവാതക ക്ഷാമം തുടരുകയാണെങ്കിൽ വേറെ ഈ മേഖല വിട്ട് വേറെ മേഖലയിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഹോട്ടൽ ഉടമകൾ. വാടകക്ക് പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചുപൂട്ടിയിട്ടും വാടക നൽകേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. തൊഴിൽനഷ്ടം നേരിടുന്നതിനാൽ ബാങ്ക് വായ്പകൾ മുടങ്ങിയ അവസ്ഥയും ഉണ്ട്. തൊഴിലാളികളും ദുരിതത്തിലാണ്. ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ പലരും നാട്ടിലേക്ക് പോയി. ചെറുകിട ഹോട്ടലുകളിൽ നാലു മുതൽ 14 വരെ ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരുടെയെല്ലാം ജോലി ഇല്ലാതാവുകയാണ്.

പല ഹോട്ടൽ ഉടമകളും ചായയുടെയും കടിയുടെയും വിലയും വർധിപ്പിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ്. ബേക്കറികളിൽ പലഹാരങ്ങളുടെ വിലയും കൂടി. ഇഡലി ദോശ, ഊണ് തുടങ്ങിയവയുടെ വിലയും വർധിപ്പിച്ചിരിക്കുകയാണ്. 10 രൂപക്ക് ലഭിച്ചിരുന്ന ചായ കൊല്ലങ്കോട്ടിൽ 12 മുതൽ 15 രൂപ വരെ എത്തി. സർക്കാർ നഷ്ടപരിഹരം നൽകണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. വാടക കെട്ടിടങ്ങളിൽ അടച്ചുകിടക്കുന്ന ദിവസങ്ങളിലെ ഹോട്ടലുകളുടെയും ചായക്കടകളുടെയും വാടക കേന്ദ്ര- സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ചെറുകിട ഹോട്ടൽ ഉടമകൾ ആവശ്യപ്പെട്ടു. 

Tags:    
News Summary - Cooking gas shortage; 12 hotels closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.