1. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. 2. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ൻ

പ്രചാരണത്തിന് ചൂടേറുന്നു; കളം നിറഞ്ഞ് സ്ഥാനാർഥികൾ

പാലക്കാട്: വേനൽച്ചൂടിൽ പൊള്ളുന്ന പാലക്കാട്ട് തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലാണ് മൂന്ന് മുന്നണികളും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജങ്ഷനുകളിലുമെല്ലാമെത്തി വോട്ടർമാരെ കണ്ട് വോട്ടുറപ്പിച്ച് മണ്ഡലം പിടിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ. മണ്ഡലത്തിൽ ആദ്യം സ്ഥാനാർഥിയെ രംഗത്തിറക്കിയത് ബി.ജെ.പിയാണ്. അതിന് മുമ്പ് തന്നെ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പാലക്കാട്ടെത്തി പൊതുപരിപാടികളിൽ പങ്കെടുത്ത് തുടങ്ങിയിരുന്നു. തൊട്ടുപിന്നാലെ പാലക്കാട്ടെത്തിയ നടനും സംവിധായകനുമായ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി പെട്ടെന്ന് തന്നെ മണ്ഡലത്തിൽ സജീവമായി. ഒട്ടേറെ അഭ്യൂഹങ്ങൾക്കിടയിൽ ഏറ്റവും ഒടുവിലാണ് എൽ.ഡി.എഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖ് എത്തിയത്.

സ്ഥാനാർഥികളെല്ലാവരും നാമനിർദേശ പത്രിക നൽകിയതോടെ പാലക്കാട്ടെ പോരാട്ടം കടുത്തു. റോഡ് ഷോകളും കൺവെൻഷനുകളും നടത്തി കരുത്തു തെളിയിക്കുന്നതിനൊപ്പം പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം. രമേഷ് പിഷാരടിക്കും എൻ.എം.ആർ. റസാഖിനും കന്നിയങ്കമാണെങ്കിലും ശോഭ സുരേന്ദ്രന് തെരഞ്ഞെടുപ്പ് പുത്തരിയല്ല. 2016ൽ ഷാഫി പറമ്പിലിനെതിരെ മത്സരിച്ച് 40,076 വോട്ട് നേടി പാർട്ടിയെ രണ്ടാം സ്ഥാനത്തെത്തിച്ചതാണ് ശോഭ. പാലക്കാട് നഗരസഭ, കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിൽ ഗ്രൗണ്ട് ലെവലിൽ പ്രവർത്തനം നടത്തി വോട്ട് വിഹിതം വർധിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജില്ലയിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എങ്കിലും പാർട്ടിക്കുള്ളിലെ വിഭാഗീയത തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെയുണ്ടായ യു.ഡി.എഫ് തരംഗം ഇത്തവണ പാലക്കാട് മണ്ഡലത്തിലും വീശിയടിക്കുമെന്നും വ്യക്തമായ ഭൂരിപക്ഷത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തുമെന്നും നേതാക്കൾ പറയുന്നു. സി.പി.എം-ബി.ജെ.പി ഡീൽ ആരോപണവും യു.ഡി.എഫ് ഉയർത്തുന്നുണ്ട്. എപ്പോഴത്തെയും പോലെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും മണ്ഡലത്തെ സംസ്ഥാനത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്. പാലക്കാട് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും എൽ.ഡി.എഫ് ചിത്രത്തിലില്ലെന്നും സ്ഥാനാർഥി രമേഷ് പിഷാരടി പറഞ്ഞു. മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ് എൻ.എം.ആർ. റസാഖ് എന്നാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ അവകാശവാദം. മൂന്ന് സ്ഥാനാർഥികളും ആവേശകരമായി നഗരത്തിൽ റോഡ് ഷോയും നടത്തി. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധനയും പിൻവലിക്കാനുള്ള അവസാന തീയതിയും കഴിയുന്നതോടെ ജില്ലയിലെ മത്സര ചിത്രം പൂർണമാകും.

ജില്ലയിൽ 105 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു

പാ​ല​ക്കാ​ട്: നി‍യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം പി​ന്നി​ട്ട​തോ​ടെ ജി​ല്ല​യി​ലെ 12 മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് 105 സ്ഥാ​നാ​ർ​ഥി​ക​ൾ 174 സെ​റ്റ് പ​ത്രി​ക​ൾ സ​മ​ർ​പ്പി​ച്ചു. ഇ​തി​ൽ പ​ത്ത് വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടും. തൃ​ത്താ​ല, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​മ്പു​ഴ, പാ​ല​ക്കാ​ട്, ത​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വ​നി​ത​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത് തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലാ​ണ്. ഇ​വി​ടെ 12 സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ച കോ​ങ്ങാ​ട്ടാ​ണ് കു​റ​വ്. പ​ട്ടാ​മ്പി, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ർ​ക്കാ​ട്, ചി​റ്റൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ത്ത് വീ​തം, മ​ല​മ്പു​ഴ, ആ​ല​ത്തൂ​ർ, നെ​ന്മാ​റ ഒ​മ്പ​ത് വീ​തം, പാ​ല​ക്കാ​ട് എ​ട്ട്, ത​രൂ​ർ ഏ​ഴ്, ഷൊ​ർ​ണൂ​ർ ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​വ​രു​ടെ എ​ണ്ണം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യും പ​ത്രി​ക പി​ൻ​വ​ലി​ക്ക​ൽ സ​മ​യ​വും ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ ചി​ത്രം വ്യ​ക്ത​മാ​കും. 

Tags:    
News Summary - Candidates Started Election Campagin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.