എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​പ്ര​ഭാ​ക​ര​ൻ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

അ​ണ​പൊ​ട്ടി​യൊ​ഴു​കു​ന്ന പ്ര​ചാ​ര​ണ​ത്തി​ര

പാ​ല​ക്കാ​ട്: ര​ണ്ടാം ത​വ​ണ​യും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി സി​റ്റി​ങ് എം.​എ​ൽ.​എ​യും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ എ. ​പ്ര​ഭാ​ക​ര​നും മാ​റ്റ​ത്തി​നാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി ക​ഴി​ഞ്ഞ ത​വ​ണ പ്ര​ഭാ​ക​ര​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ. ​കൃ​ഷ്ണ​കു​മാ​റും യ​ഥാ​ർ​ത്ഥ ക​മ്യൂ​ണി​സ്റ്റ് മൂ​ല്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​വ​ർ ഇ​പ്പോ​ൾ യു.​ഡി.​എ​ഫി​നൊ​പ്പ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ മു​ൻ പി.​എ സു​രേ​ഷും മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ നി​റ​യു​ക​യാ​ണ്. പ​ര​മാ​വ​ധി ഗൃ​ഹ​സ​മ്പ​ർ​ക്ക​മാ​ണ് മൂ​വ​രു​ടെ​യും ല​ക്ഷ്യം. ആ​ളു​ക​ളെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ൾ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ് പ്ര​ഭാ​ക​ര​ന്റെ മു​ന്നേ​റ്റം. വി​ജ​യി​ച്ചാ​ൽ പാ​തി​യെ​ത്തി​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്നും എ. ​പ്ര​ഭാ​ക​ര​ൻ പ​റ​യു​ന്നു. പോ​സ്റ്റ​റു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ ചി​ത്രം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി.​എ​സ് അ​നു​കൂ​ലി​യാ​യി​രു​ന്ന പ്ര​ഭാ​ക​ര​ന്റെ പ്ര​ചാ​ര​ണം.

പു​തു​ശ്ശേ​രി​യി​ലെ ഫാ​ക്ട​റി​ക​ളി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി

എ. ​സു​രേ​ഷ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു

ചെ​ല്ലു​ന്നി​ട​ത്തെ​ല്ലാം ആ​ളു​ക​ൾ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യു​ന്നു എ​ന്ന​താ​ണ് സി. ​കൃ​ഷ്ണ​കു​മാ​ർ നേ​ട്ട​മാ​യി കാ​ണു​ന്ന​ത്. പ​ര​മാ​വ​ധി ആ​ളു​ക​ളെ ക​ണ്ട് സം​സാ​രി​ക്കു​ന്നു. ക​ത്തു​ന്ന വെ​യി​ലാ​ണെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​മ്പോ​ൾ ആ​വേ​ശ​ത്തി​ന് ഒ​ട്ടും കു​റ​വി​ല്ല.

സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ൾ, ക​ൺ​വെ​ൻ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ധാ​രാ​ളം ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ ബി.​ജെ.​പി ഭ​ര​ണം പി​ടി​ച്ച​തും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം വ​ലി​യ രീ​തി​യി​ൽ വോ​ട്ട് ഉ​യ​ർ​ത്താ​നാ​യ​തും മ​ല​മ്പു​ഴ​യി​ൽ ഇ​ത്ത​വ​ണ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് കൃ​ഷ്ണ​കു​മാ​ർ മു​ന്നേ​റു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ​തി​ന്റെ പ​രി​ച​യ​സ​മ്പ​ത്തും നേ​ട്ട​മാ​യി കൃ​ഷ്ണ​കു​മാ​ർ കാ​ണു​ന്നു.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ പ്ര​ചാ​ര​ണ​ത്തി​ൽ

ക​ന്നി​യ​ങ്ക​മാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് പ​രി​ചി​ത​മു​ഖ​മാ​ണെ​ന്ന​താ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​സു​രേ​ഷ് നേ​ട്ട​മാ​യി കാ​ണു​ന്ന​ത്. വോ​ട്ട​ഭ്യ​ർ​ഥ​ന ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ പൂ​ർ​ത്തി​യാ​ക്കി പ​ര​മാ​വ​ധി ആ​ളു​ക​ളെ കാ​ണാ​നാ​ണ് ശ്ര​മം. ത​ന്റെ വ​ര​വി​ൽ മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത ആ​വേ​ശ​ത്തി​ലാ​ണെ​നും സി.​പി.​എ​മ്മു​കാ​രും വ​ലി​യ സ്വീ​കാ​ര്യ​ത​യോ​ടെ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് പ​റ​യു​ന്നു. വി​എ​സ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യം ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്. അ​തി​നാ​ൽ മ​ല​മ്പു​ഴ​യി​ൽ ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​ന് വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും സു​രേ​ഷ് ക​രു​തു​ന്നു.

Tags:    
News Summary - The explosive propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.