ആനമല കടുവ സങ്കേതത്തിനടുത്ത് സ്വകാര്യ തോട്ടത്തിലെ വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന
കോയമ്പത്തൂർ: വൈദ്യുത വേലിയിൽ കുടുങ്ങിയ ആന ഷോക്കേറ്റ് ചരിഞ്ഞു. ആനമല കടുവ സങ്കേതത്തി നടുത്ത് വനമേഖലയിലെ സരള പതി പ്രദേശത്ത് സ്വകാര്യ തോട്ടത്തിലാണ് പിടിയാന കഴിഞ്ഞ ദിവസം ചരിഞ്ഞത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ആനയുടെ മുതുകിൽ പരിക്കേറ്റിട്ടുണ്ടെന്നും സോളാർ വൈദ്യുത വേലിയിൽ വീണാണ് പിടിയാന ചരിഞ്ഞ തെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
ആനമല കടുവ സങ്കേതത്തിലെ ഫീൽഡ് ഡയറക്ടർ വെങ്കിടേഷിന്റെ നിർദേശത്തെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ ദേവേന്ദ്ര കുമാർ മീന, കോയമ്പത്തൂർ ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ എസ്. വെന്നില, പൊള്ളാച്ചി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ആനയുടെ പോസ്റ്റ്‌മോർട്ടം നടത്തി. മാർച്ച് ഏഴിന് ഈറോഡ് ജില്ലയിലെ സത്യമംഗലം കടുവ സംരക്ഷണ കേന്ദ്രത്തോട് ചേർന്ന കടമ്പൂർ കുന്നുകളിലെ സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് 30 വയസ്സുള്ള കാട്ടാന ചരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.