പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം (എസ്.എസ്.ടി) ജില്ലയില്‍ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 6,89,000 രൂപ. വിവിധ മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തുക കണ്ടെടുത്തത്. കോങ്ങാട് മണ്ഡലത്തില്‍നിന്ന് എസ്.എസ്.ടി (3) നടത്തിയ പരിശോധനയില്‍ 4,19,000 രൂപയാണ് കണ്ടെടുത്തത്. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മട്ടത്തുകാട് ചെക്ക്പോസ്റ്റില്‍നിന്ന് ഒരു ലക്ഷം രൂപയും ചിറ്റൂരില്‍ നിന്ന് 1,70,000 രൂപയും പിടിച്ചെടുത്തു.
ജില്ലയില്‍ 12 മണ്ഡലങ്ങളിലായി 38 ടീമുകള്‍ 24 മണിക്കൂറും നിരീക്ഷണം കര്‍ശനമായി നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പണം, മദ്യം, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കടത്ത് തടയുക എന്നിവയാണ് ഈ സ്ക്വാഡുകളുടെ പ്രധാന ചുമതല. തെരഞ്ഞെടുപ്പ് കാലയളവില്‍ വോട്ടര്‍മാരെയോ മറ്റു വ്യക്തികളെയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നീക്കങ്ങളും തടയാന്‍ സ്ക്വാഡുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി സ്ക്വാഡുകളുടെ ജില്ലതല ഏകോപന ചുമതലയുള്ള ചെലവ് നിരീക്ഷണ നോഡല്‍ ഓഫിസറായ ജില്ല ഫിനാന്‍സ് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.