യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. ഫെ​ബി​ൻ പ്ര​ചാ​ര​ണ​ത്തി​ൽ 

ഉ​ത്സ​വ​ത്തി​ര​ക്കി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ഴു​ന്ന​ള്ള​ത്ത്

ആ​ല​ത്തൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പും വ​ന്ന​തി​ന്റെ തി​ര​ക്കി​ലും ​ആ​വേ​ശ​ത്തി​ലു​മാ​ണ് ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ. ഉ​ത്സ​വ ക​മ്മി​റ്റി​ക്കാ​ർ പി​രി​വു​മാ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യും ഗ്രാ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ആ​ല​ത്തൂ​ർ ഒ​രി​ക്ക​ലൊ​ഴി​കെ എ​ന്നും ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് നി​ന്ന​ത്. എ​ന്നാ​ൽ, ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ളം നി​റ​യു​ന്ന പ്ര​വ​ർ​ത്ത​ന​വു​മാ​യി യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​ണ്.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എം. ശ​ശി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

ആ​ദ്യം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് എ​ൽ.​ഡി.​എ​ഫാ​ണ്. ക​വ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വോ​ട്ട​ഭ്യ​ർ​ഥി​ച്ചും റോ​ഡ് ഷോ ​ന​ട​ത്തി​യും പ്ര​ചാ​ര​ണം ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ക​ന​ക്കു​ക​യാ​ണ്. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന രീ​തി​യാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എം. ശ​ശി​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. ഫെ​ബി​നും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ത്ഥി കെ.​വി. പ്ര​സ​ന്ന​കു​മാ​റും സ്വീ​ക​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി, മേ​ലാ​ർ​ക്കോ​ട്, ആ​ല​ത്തൂ​ർ, എ​രി​മ​യൂ​ർ, തേ​ങ്കു​റു​ശ്ശി, കു​ഴ​ൽ​മ​ന്ദം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ആ​ല​ത്തൂ​ർ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ.​വി. പ്ര​സ​ന്ന​കു​മാ​ർ വോ​ട്ട് ചോ​ദി​ക്കു​ന്നു

എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ൽ.​ഡി.​എ​ഫാ​ണ് ഭ​ര​ണം കൈ​യാ​ളു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​വ​ർ​ധ​ന​യും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും ആ​ല​ത്തൂ​രി​ലും പ്ര​തി​ഫ​ല​നം ഉ​ണ്ടാ​ക്കും​മെ​ന്നും 1991 ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ലാ​ണ് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക്. മ​ണ്ഡ​ലം എ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണെ​ന്നും 1991ലേ​ത് ഒ​രു കൈ​പ്പി​ഴ മാ​ത്ര​മാ​ണെ​ന്നും എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്നു. ബി.​ജെ.​പി​ക്ക് കാ​ര്യ​മാ​യ ശ​ക്തി​യി​ല്ലാ​ത്ത മ​ണ്ഡ​ല​മാ​ണ് ആ​ല​ത്തൂ​ർ. അ​തി​നാ​ൽ എ​ത്ര​ത്തോ​ളം വോ​ട്ട് കൂ​ട്ടാ​ൻ ക​ഴി​യു​ന്നു​വോ അ​താ​ണ് അ​വ​രു​ടെ വി​ജ​യ​മാ​യി എ​ൻ.​ഡി.​എ കാ​ണു​ന്ന​ത്.

Tags:    
News Summary - The candidates' appearance at the festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.