സുബ്രത്ത്, കരീം സേഖ്
Posted On
date_range Updated On
date_range കഞ്ചാവും പുകയില ഉൽപന്നങ്ങളും പിടികൂടി; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
പട്ടാമ്പി: അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ എക്സൈസ് നടത്തിയ പരിശോധയിൽ കഞ്ചാവും പുകയില ഉൽപന്നങ്ങളും പിടികൂടി. പട്ടാമ്പിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 40 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളും 579 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
കഞ്ചാവ് കൈവശം വെച്ച് കടത്തിയ കുറ്റത്തിന് പട്ടാമ്പി നിള ആശുപത്രിക്ക് സമീപം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ സുബ്രത്ത് (35), കരീം സേഖ് (39) എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.