പാലക്കാട്/പട്ടാമ്പി: വൈദ്യുതി നിയമഭേദഗതി ബിൽ തിങ്കളാഴ്ച പാർലമൻെറിൽ അവതരിപ്പക്കുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കെ.എസ്.ഇ.ബി ജീവനക്കാർ ജോലി ബഹിഷ്കരിക്കുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല സെക്രട്ടറി ഷമീം നാട്യമംഗലം പറഞ്ഞു. നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് കേരള ഘടകവും പ്രതിഷേധത്തിൽ പങ്കുചേരും. പട്ടാമ്പി ഡിവിഷന് കീഴിലെ 13 സെക്ഷൻ ഓഫിസുകൾക്കുമുന്നിലും തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ജീവനക്കാരും ഓഫിസർമാരും തൊഴിൽ ബഹിഷ്കരിച്ച് പ്രതിഷേധിക്കും. പെൻഷൻകാരും കരാർ ജീവനക്കാരും കോൺട്രാക്ടർമാരും വയർമെൻ അസോസിയേഷനും ബഹുജന സംഘടന പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കുചേരും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് വരാത്തവിധം പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.