കല്യാശ്ശേരി: കേരള ഗ്രാമീൺ ബാങ്കിൽ നിന്നും വിരമിച്ച സീനിയർ മാനേജർ മൊറാഴ കുഞ്ഞരയാലിലെ അഭയ് നിവാസിൽ പി.വി. (68) ലണ്ടനിൽ നിര്യാതനായി. പരേതരായ മുരിക്കഞ്ചേരി രാഘവൻ നായരുടെയും പുളിയങ്ങോട്ട് വീട്ടിൽ മാധവിയമ്മയുടെയും മകനാണ്. ഭാര്യ: പ്രഭ തീയഞ്ചേരി (മുൻ കേരള ഗ്രാമീൺ ബാങ്ക് ഓഫിസർ). മകൾ: ഡോ. നിമീലിത (യു.കെ). മരുമകൻ: ദിലീപ് ദാമോദരൻ നമ്പ്യാർ (യു.കെ). സഹോദരങ്ങൾ: പി.വി. സുരേന്ദ്രൻ (മുംബൈ), പി.വി. രവീന്ദ്രൻ (മുൻ എസ്.ഐ), പി.വി. ശൈലജ (ഫാർമസിസ്റ്റ്). നാരായണി കൂത്തുപറമ്പ്: പാട്യം ഓട്ടച്ചിമാക്കൂൽ വാച്ചാലി ഹൗസിൽ പരേതനായ വേലാണ്ടി നാണുവിന്റെ ഭാര്യ വാച്ചാലി നാരായണി (79) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ (റിട്ട. അധ്യാപകൻ, പുന്നോൽ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ), പ്രസന്നകുമാർ (സി.പി.എം കുന്നപ്പാടി ബ്രാഞ്ച് സെക്രട്ടറി), പ്രമീള (അംഗൻവാടി വർക്കർ, പന്ന്യോറ), പ്രസാദ് (പി.എച്ച്.സി, കുറ്റ്യാട്ടൂർ). മരുമക്കൾ: സതി (കെ.കെ ബിൽഡേഴ്‌സ്, പേരാവൂർ), ശ്രീകല(കൊട്ടിയൂർ), പ്രദീപൻ(ആമ്പിലാട്), ജീജി (പാതിരിയാട്). സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.