കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 20 സുരക്ഷ ജീവനക്കാർ വേണ്ടിടത്ത് നിലവിൽ അഞ്ചു പേർ മാത്രമേ ഉള്ളൂ എന്നതിനാൽ സുരക്ഷാവീഴ്ചയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ആരോഗ്യ വകുപ്പു സെക്രട്ടറിയും ജില്ല കലക്ടറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ചിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
നേരത്തെ 15 പേരാണുണ്ടായിരുന്നത്. ഇവരിൽ 10 പേർ ജോലി ഉപേക്ഷിച്ചു. വേതനം കുറവായതും ജോലി കൂടുതലായതുമാണ് തൊഴിൽ ഉപേക്ഷിക്കാൻ കാരണം. സുരക്ഷാഭീഷണിയുള്ള ആശുപത്രിയിൽ സ്ഥിരം സുരക്ഷ ജീവനക്കാരെ നടപടിയെടുത്തിട്ടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ചവർക്ക് 700 രൂപയാണ് ദിവസവേതനം. വേതനം വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.