പ്രതീകാത്മക ചിത്രം
താമരശ്ശേരി: താമരശേരിയിൽ മലഞ്ചരക്ക് കടയിൽ പട്ടാപകൽ മോഷണം നടത്തിയ യുവാവ് പണമടങ്ങിയ ബാഗുമായി മുങ്ങി. പുതിയ ബസ് സ്റ്റാൻഡിൽ എടവണ്ണ സ്വദേശി ബീരാൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിൽ ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു മോഷണം.
മാന്യമായി വസ്ത്രം ധരിച്ച യുവാവ് ബീരാൻ കുട്ടി മാത്രമുള്ളപ്പോൾ കടയിൽ എത്തുകയും അൽപ നേരം ഇവിടെ കസേരയിൽ ഇരിക്കട്ടെയെന്ന് സമ്മതം ചോദിക്കുകയും ചെയ്തു. ശേഷം പണം സൂക്ഷിക്കുന്ന സ്ഥലമെല്ലാം നിരീക്ഷിച്ച് ഒരു ചായ കുടിക്കാൻ പോകുകയാണെന്ന് പറഞ്ഞ് യുവാവ് പുറത്തേക്കിറങ്ങി.
ബീരാൻ കുട്ടി അൽപനേരം കഴിഞ്ഞ് വെള്ളം കുടിക്കാനായി പുറത്തിറങ്ങി.ഈ തക്കം നോക്കി നേരത്തെ കടയിൽ ഇരുന്ന യുവാവ് തിരികെയെത്തി പണമടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു. ഇയാൾ കടയിലേക്ക് വരുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.