വടകര: ഇന്നോവ കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഓടിക്കയറി രണ്ടു പേർക്ക് പരിക്ക്. വടകര സഹകരണ ആശുപത്രി ജീവനക്കാരി പാക്കയിൽ സ്വദേശി പുതിയ
പുരയിൽ ദിവ്യ (35), പുതിയ പുരയിൽ വിജീഷ് (37) എന്നിവർക്കാണ് പരിക്കേറ്റത്. പാസ്പോർട്ട് ഓഫിസിനു സമീപം ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. നിയന്ത്രണം വിട്ട ഇന്നോവ റോഡരികിൽ നിർത്തിയിട്ട ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് അടച്ചിട്ട കടയിലേക്ക് ഓടിക്കയറുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ കാർ. കടയുടെ തൊട്ടടുത്തുള്ള ചായക്കടയിൽ നിന്നും ഇറങ്ങി വരുന്നതിനിടെയാണ് രണ്ട് പേർക്കും കാറിടിച്ച് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ വടകര സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. റോഡരികിൽ നിർത്തി ഓട്ടോ ഡ്രൈവറും
ബൈക്ക് യാത്രക്കാരനും പുറത്ത് പോയതിനാൽ അപകടത്തിൽപെടാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.