ബസിൽ പഴ്സ് മോഷ്ടിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട്: ബസിൽ വയോധികന്റെ പഴ്സ് മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. കൊടിയത്തൂർ തോട്ടുമുക്കം സ്വദേശി ചൂടാംകുന്നത്ത് വീട്ടിൽ ഹുസൈൻ (56) എറണാകുളം പള്ളുരുത്തി സ്വദേശി പാറപ്പുറത്ത് വീട്ടിൽ നിസ്സാർ (61) എന്നിവരെ പന്നിയങ്കര പൊലീസ് പിടികൂടിയത്. അരീക്കാട് സ്വദേശിയായ ഉസ്മാൻകോയ അരീക്കാട് നിന്നും പന്നിയങ്കരയിലേക്ക് പോകവെയാണ് 6000ത്തോളം രൂപയും രേഖകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടത്. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മീഞ്ചന്തയിൽനിന്ന് കയറി കല്ലായിൽ ഇറങ്ങുന്നതുവരെ സംശയാസ്പദമായ രീതിയിൽ തിക്കും തിരക്കും ഉണ്ടാക്കിയ രണ്ടുപേരെ പറ്റി അന്വേഷിച്ചതിൽനിന്നാണ് പ്രതികളെ പിടികൂടാനായത്. നിസാറിനെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഹുസൈനെ മുക്കം ഭാഗത്തുനിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികൾക്ക് മലപ്പുറം, കണ്ണൂർ കോഴിക്കോട് ജില്ലകളിലായി പൊതുജന ശല്യത്തിനും മോഷണത്തിനും മയക്കുമരുന്ന് വില്പനക്കായി സൂക്ഷിച്ചതിനും ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും മറ്റുമായി നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

പന്നിയങ്കര പൊലീസ് സ്റ്റേഷൻ എസ്.ഐ അമൽ ജോയ്, എ.എസ്.ഐമാരായ ഷിജു, ഗിരീഷ്, സീനിയർ സി.പി.ഒമാരായ അനൂജ് വളയനാട്, ടി.പി. ദിലീപ്, സി.പി.ഒ കപിൽദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - the accused involved in the bus purse theft have been taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.