ജവഹർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഐ.എൻ.ടി.യു.സി ഓഫിസിന്റെ സീലിങ് അടർന്നുവീണപ്പോൾ

കോർപ്പറേഷൻ കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണു

കോഴിക്കോട്: രണ്ടാം ഗേറ്റിന് സമീപമുള്ള കോർപ്പറേഷൻ കെട്ടിടമായ ജവഹർ ബിൽഡിങ്ങിന്‍റെ സീലിങ് അടർന്നുവീണു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ല കയറ്റിറക്ക് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി ഓഫിസിന്റെ മുകൾഭാഗമാണ് അടർന്നുവീണത്.

ഓഫിസിൽ ഉണ്ടായിരുന്ന സെക്രട്ടറി എം.പി. റഹീം അത്ഭുതകരമായി രക്ഷപ്പെട്ടു. വർഷങ്ങളായി കെട്ടിടം അറ്റകുറ്റപ്പണിനടത്തിയിട്ട്. കെട്ടിടം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, വൈസ് പ്രസിഡന്റ് മൂസാ പന്തിരങ്കാവ്, ജനറൽ സെക്രട്ടറി കെ.പി സക്കീർ എന്നിവർ കോർപറേഷൻ അധികാരികളോട് ആവശ്യപ്പെട്ടു.

Tags:    
News Summary - The ceiling of the corporation building collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.