മിസ്റ്റർ ലൈറ്റ്​ പുറത്തിറക്കിയ 15 ലിറ്ററിന്‍റെ ഡിജിറ്റൽ എയർ ഫ്രയറിന്‍റെ ആദ്യ യൂനിറ്റ്​ മിസ്റ്റർ ലൈറ്റ്​ സി.ഇ.ഒ അബ്​ദുൽ ഗഫൂറിൽ നിന്ന്​ ഓക്​സിജൻ സി.ഇ.ഒ ഷിജോ കെ തോമസ്​ ഏറ്റുവാങ്ങുന്നു

മിസ്റ്റർ ലൈറ്റിന്‍റെ എയർ ഫ്രയർ വിപണിയിൽ

കോഴിക്കോട്​: പ്രമുഖ ഇലക്​ട്രിക്കൽ ട്രേഡിങ്​ കമ്പനിയായ മിസ്റ്റർ ലൈറ്റ്​ 15 ലിറ്ററിന്‍റെ ഡിജിറ്റൽ എയർ ഫ്രയർ പുറത്തിറക്കി. കുറഞ്ഞ വിലയിൽ മികച്ച ഗുണനിലവാരം ഉറപ്പുവരുത്തി നിർമിച്ച അത്യാധുനിക എയർ ഫ്രയറിന്‍റെ ആദ്യ യൂനിറ്റ്​ മിസ്റ്റർ ലൈറ്റ്​ സി.ഇ.ഒ അബ്​ദുൽ ഗഫൂറിൽ നിന്ന്​ ഓക്​സിജൻ സി.ഇ.ഒ ഷിജോ കെ തോമസ്​ ഏറ്റുവാങ്ങി. കേരളത്തിലെ അടുക്കളകളിൽ അവിഭാജ്യ ഘടകമായി മാറുന്ന ഉപകരണങ്ങളിൽ ഒന്നാണ്​ എയർ ഫ്രയറുകൾ. ആധുനിക അടുക്കളകൾക്ക്​ യോജിച്ച രീതിയിൽ ഏറ്റവും മികവാർന്ന ഡിസൈനുകളിലാണ്​ മിസ്റ്റർ ലൈറ്റിന്‍റെ എയർ ഫ്രയറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്​. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളി​ലെല്ലാം മിസ്റ്റർ ലൈറ്റിന്‍റെ എയർ ഫ്രയറുകൾ ലഭ്യമാകും.


Tags:    
News Summary - Mr. Light's air fryer hits the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.