വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ലി​ഫ്റ്റ്

വടകര റെയിൽവേ സ്റ്റേഷനിൽ രണ്ട് ലിഫ്റ്റുകൾ കൂടി നിർമാണം പുരോഗമിക്കുന്നു

വടകര: അമൃത് ഭാരത് പദ്ധതിയിൽ വികസനം പൂർത്തിയായ വടകര റെയിൽവേ സ്റ്റേഷനിൽ രണ്ട് ലിഫ്റ്റുകളുടെ കൂടി നിർമാണം പുരോഗമിക്കുന്നു. എക്സ്കവേറ്റർ ഉൾപ്പെടെ രണ്ട് ലിഫ്റ്റുകൾ നേരത്തേ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്നു. റെയിൽവേ സ്റ്റേഷന്റെ തെക്കു ഭാഗത്താണ് നിലവിൽ ലിഫ്റ്റുള്ളത്. ട്രെയിൻ ഇറങ്ങിയാൽ ഒരു ഭാഗത്തുള്ള യാത്രക്കാർക്ക് മാത്രമേ ലിഫ്റ്റും എക്സ്കവേറ്ററും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ.

മറ്റുള്ളവർക്ക് ട്രെയിൻ ഇറങ്ങി ലിഫ്റ്റിനടുത്ത് എത്താൻ കുറച്ച് ദൂരം നടക്കണം. ലഗേജ് ഉൾപ്പെടെയുള്ളവയുമായി യാത്രക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥക്ക് ലിഫ്റ്റ് നിർമാണം പൂർത്തിയാകുന്നതോടെ ആശ്വാസമാകും. റെയിൽവേ സ്റ്റേഷന്റെ വടക്ക് ഭാഗത്തുള്ള രണ്ട് ഫ്ലാറ്റ് ഫോമുകളിലായാണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്. ഇരുമ്പ് തൂണുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. മാർച്ചോടെ ലിഫ്റ്റ് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Construction of two more lifts is in progress at Vadakara Railway Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.