മ​ല​യോ​ര ഹൈ​വേ ത​ല​യാ​ട് റീ​ച്ച് അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ബാലുശ്ശേരി: തലയാട് മലയോര ഹൈവേയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നു. രണ്ടു വലിയ ഹെയർപിൻ വളവുകളിൽ ടാറിങ് ഒഴിവാക്കി കട്ട വിരിക്കൽ പ്രവൃത്തി കഴിഞ്ഞാൽ റോഡുപണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് തീരുമാനം. റോഡ് പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലയിൽപെട്ട കക്കയം, കരിയാത്തുംപാറ, മുള്ളമ്പാറ, വയലട, കക്കയം ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സഞ്ചാരം പ്രകൃതി രമണീയവും ഹൃദ്യവുമാകും. കക്കയം, കരിയാത്തുംപാറ കല്ലാനോട് ഭാഗങ്ങളിൽ വലിയ രീതിയിലുള്ള വികസന സാധ്യതകളും തെളിയും. കഴിഞ്ഞ മഴക്കാലത്ത് 26ാം മൈൽ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിൽ കാരണം ഹൈവേ നിർമാണപ്രവൃത്തിക്ക് കാലതാമസം നേരിട്ടിരുന്നു.

പിന്നീട് കാലാവസ്ഥ അനുകൂലമായതോടെയാണ് റേഡ് പ്രവൃത്തി വേഗത്തിലായത്. വയനാട് റോഡുമായി ബന്ധിപ്പിക്കുന്ന 9.9 കിലോമീറ്റർ ദൂരമുള്ള തലയാട്-മലപുറം റീച്ചിന് 57.95 കോടി രൂപയാണ് അനുവദിച്ചത്. 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമാണം.

Tags:    
News Summary - Construction of the Thalayad stretch of the Hill Highway has entered its final phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.